ബാഗ്‌ദാദ്: യുഎസ് നേതൃത്വത്തിലുള്ള സഖ്യം ശനിയാഴ്‌ച ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് ഐഎസ് തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ തിക്രിതില്‍ ഐഎസ് തീവ്രവാദികളെ പിടികൂടുന്നതിനായി ഇറാഖിന്‍റെയും യുഎസ് വ്യോമ സഖ്യത്തിന്‍റെയും പിന്തുണയില്‍ സലാഹുദീനിലെ ഓപറേഷന്‍സ് കമാന്‍റ് തിരച്ചില്‍ നടത്തിയതായി ജോയിന്‍റ് ഓപറേഷന്‍സ് കമാന്‍റിന്‍റെ മീഡിയ ഓഫീസ് അറിയിച്ചു. തീവ്രവാദികൾ അവരുടെ ഒളിസങ്കേതങ്ങൾ വെയര്‍ഹൗസുകളായി ഉപയോഗിക്കുകയായിരുന്നു.
ഓപ്പറേഷനിടയില്‍ ഐഎസ് സങ്കേതത്തിനു നേരേ വ്യോമ സഖ്യം നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. ഓപറേഷനിടയില്‍ ഐഎസ് തീവ്രവാദികളുടെ സങ്കേതവും ട്രക്ക് ഉൾപ്പടെ മൂന്ന് വാഹനങ്ങളും നശിപ്പിച്ചു. 2017-ല്‍ ഇറാഖിലെ സുരക്ഷാസേന ഐഎസ് തീവ്രവാദികളെ മുഴുവനായി നശിപ്പിച്ചതോടെ ഇറാഖിലെ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.