ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കെമിക്കല്‍ ഫാക്‌ടറിയിലുണ്ടായ തീപിടിത്തത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. തുറമുഖ നഗരമായ കറാച്ചിയിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ ഇപ്പോഴും ഫാക്‌ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആറ് ഫയര്‍ എഞ്ചിനുകളാണ് തീയണക്കാനായി സ്ഥലത്തെത്തിയിരിക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നഗരത്തില്‍ അധികൃതര്‍ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ഫയര്‍ എഞ്ചിനുകളെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. തീയണക്കാന്‍ മൂന്ന് മണിക്കൂറിലധികം സമയം വേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
കറാച്ചിയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം - പാകിസ്ഥാന്‍
തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.