ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വ്യാഴാഴ്ച 799 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 308,217 ൽ എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ കൊവിഡ് മൂലമുണ്ടായ മരണസംഖ്യ 6,437 ആയി. എട്ട് പേർ ഗുരുതരാവസ്ഥയിലാണെന്ന് ദേശീയ ആരോഗ്യ സേവന മന്ത്രാലയം അറിയിച്ചു. ഇതുവരെ 294,392 പേർ പൂർണമായും സുഖം പ്രാപിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. സിന്ധ് പ്രവിശ്യയിൽ 134,845, പഞ്ചാബ് 98686, ഖൈബർ-പഖ്തുൻഖ്വ 37470, ഇസ്ലാമാബാദ് 16288, ബലൂചിസ്ഥാൻ 14765, ഗിൽഗിത്-ബാൾട്ടിസ്ഥാൻ 3572, പാകിസ്ഥാൻ അധിനിവേശ കശ്മീർ 2591 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതുവരെ രാജ്യത്തുടനീളം 3,306,515 ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,299 കൊവിഡ് പരിശോധനകളാണ് നടത്തിയത്.
കൊവിഡ് ഭീതിയില്‍ പാകിസ്ഥാന്‍; 799 പുതിയ കേസുകൾ, ആകെ 308,217 രോഗബാധിതര്‍ - കൊറോണ
പാകിസ്ഥാനില്‍ ഇതുവരെ 3,306,515 ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,299 കൊവിഡ് പരിശോധനകളാണ് നടത്തിയത്.