ETV Bharat / international

ഹിരോഷിമയിലെ ഇരുണ്ട ദിനങ്ങൾക്ക് ഇന്ന് 75 വയസ് - ഹിരോഷിമ

സി ഉദയഭാസ്‌കര്‍ 1945 ഓഗസ്റ്റില്‍ ഹിരോഷിമയിലും നാഗസാക്കിയിലും ആണവായുധം ഉപയോഗിച്ചതിന് ശേഷം പിന്നീട് എവിടെയും അത് ഉപയോഗിക്കുകയുണ്ടായില്ല എന്നുള്ളത് ഏറെ സംതൃപ്തി നല്‍കുന്ന കാര്യമാണ്.

75th anniversary of Hiroshima - dark clouds gather ഹിരോഷിമ ഹിരോഷിമയിലെ ഇരുണ്ടദിനങ്ങൾക്ക് ഇന്ന് 75 വയസ് ആണവായുധം ഹിരോഷിമ 75th anniversary of Hiroshima
ഹിരോഷിമയിലെ ഇരുണ്ടദിനങ്ങൾക്ക് ഇന്ന് 75 വയസ്
author img

By

Published : Aug 6, 2020, 10:44 AM IST

Updated : Aug 6, 2020, 1:53 PM IST

ഹിരോഷിമയില്‍ ലോകത്ത് ആദ്യമായി അണുവായുധം ഉപയോഗിക്കപ്പെട്ടതിന്‍റെ 75ആം വാര്‍ഷികം ആചരിക്കയാണ് ഓഗസ്റ്റ് ആറ് വ്യാഴാഴ്ച. 1945 ഓഗസ്റ്റില്‍ ഹിരോഷിമയിലും നാഗസാക്കിയിലും ആണവായുധം ഉപയോഗിച്ചതിന് ശേഷം പിന്നീട് എവിടെയും അത് ഉപയോഗിക്കുകയുണ്ടായില്ല എന്നുള്ളത് ഏറെ സംതൃപ്തി നല്‍കുന്ന കാര്യമാണ്. ഈ ആണവായുധ മഹാദുരന്തത്തില്‍ 120000ഓളം നിഷ്‌കളങ്കരായ ജപ്പാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. നിരവധി പേര്‍ ജീവഛവം പോലെ പേടിച്ചവശരാവുകയും ചെയ്തു. കൂണു പോലെ ഉയര്‍ന്നു പൊങ്ങിയ മേഘ കൂമ്പാരം അടങ്ങിയപ്പോള്‍ ഉയര്‍ന്നു വന്ന ഒന്നും ബാക്കിയാവാത്ത റേഡിയോ ആക്ടീവ് ശവപ്പറമ്പ് മരിച്ചവരോട് ജീവിച്ചിരിക്കുന്നവര്‍ക്ക് അസൂയ തോന്നുന്ന ദുരന്ത സാമാന്യോക്തിയായി മാറി.

1945-നു ശേഷം 75 വര്‍ഷം വളരെ പ്രയാസപ്പെട്ട് മുന്നോട്ട് നീങ്ങുകയും പിന്നീട് 1962-ല്‍ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി കാലത്ത് ചില അബദ്ധങ്ങൾക്ക് ശേഷം യുഎസ്എയും മുന്‍ കാല യുഎസ്എസ്ആറും അടങ്ങുന്ന പ്രമുഖ ശക്തികളുടെ തന്ത്രപരമായ മുന്‍ കരുതലും അതോടൊപ്പം തന്നെ ഭാഗ്യവും കൂടി ചേര്‍ന്നപ്പോള്‍ ലോകം ഇന്നുള്ള നാഴികക്കല്ലില്‍ എത്തി ചേര്‍ന്നു. ഏറെ പ്രധാനപ്പെട്ട ഈ കാലഘട്ടത്തില്‍ പ്രമുഖ ശക്തികള്‍ എല്ലാം കാട്ടിയ അഭിനന്ദനീയമായ നിയന്ത്രണവും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. 1945 ഓഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും വിനാശകാരിയായ അണുബോംബ് വര്‍ഷിച്ചതിന് ശേഷം പിന്നീട് ഒരു ഉപയോഗം അതിനുണ്ടായിട്ടില്ല.

എന്നാല്‍ നിലവിലുള്ള ആഗോള ആണവ അവസ്ഥാ വിശേഷം കണക്കിലെടുക്കുമ്പോള്‍ ലോകം ഹിരോഷിമയുടെ 80-ആം വാര്‍ഷികത്തില്‍ ഈ റെക്കോര്‍ഡ് ഭേദിക്കാതെ എത്തി ചേരുമോ എന്നുള്ള കാര്യം ആര്‍ക്കും ശുഭാപ്തി വിശ്വാസത്തോടെ പറയുവാന്‍ കഴിയുകയില്ല. ഈയിടെ ഉണ്ടായ ചില സംഭവ വികാസങ്ങളാണ് അത്തരം ഒരു സ്ഥിതി വിശേഷത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഓഗസ്റ്റ്-മൂന്ന് തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന് (യു എന്‍ എസ് സി) സമര്‍പ്പിച്ച ഒരു യു എന്‍ റിപ്പോര്‍ട്ട് പറയുന്നത് ആണവ മേഖലയിലെ ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു രാജ്യമായ ഉത്തര കൊറിയ “അവരുടെ ഭൂഖണ്ടാന്തര മിസൈലുകളിലെ വെടിക്കോപ്പുകളില്‍ ഘടിപ്പിക്കാവുന്ന ചെറിയ രൂപത്തിലുള്ള ആണവ ആയുധം വികസിപ്പിച്ചെടുത്തിട്ടുണ്ടാകാം” എന്നാണ്.

ഈ റിപ്പോര്‍ട്ടിന്‍റെ നേരറിയുന്നതിനായി യുഎൻഎസ് സി (2021ൽ ഇന്ത്യ ഈ സമിതിയിൽ താൽക്കാലിക അംഗമായി ചേരും.) പരിശോധിക്കുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. തങ്ങളുടെ സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനായി വളരെ സംഘര്‍ഷ ഭരിതമായ ഈ മേഖലയില്‍ ഉത്തര കൊറിയ എടുത്ത നടപടികള്‍ വലിയൊരു പ്രശ്‌നത്തിന്‍റെ ചെറിയ ഒരു അംശം മാത്രമേ ആകുന്നുള്ളൂ. ലോകത്തെ ഏറ്റവും ശക്തരും (യുഎന്‍എസ്‌സിയിലെ അഞ്ച് അംഗങ്ങള്‍), ഏറ്റവും സമ്പന്നരും (ജി-20) ഇപ്പോഴും തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആണവായുധത്തേയാണ് ആശ്രയിക്കുന്നത്. അവരുടെയെല്ലാം പ്രാമാണികമായ അടിക്കെട്ട് പരസ്പരം തകര്‍ച്ച ഉറപ്പാക്കുന്ന ഭ്രാന്തന്‍ ആശയങ്ങളാണല്ലോ.

തുടക്കത്തില്‍ ആർജ്ജിച്ച ശേഷം പിന്നീട് ആണവായുധങ്ങളുടെ എണ്ണം വെടിക്കോപ്പ് ശാലയില്‍ ഉയര്‍ത്തി കൊണ്ടിരിക്കുക എന്ന രീതിയിൽ വന്‍ തോതില്‍ നാശ നഷ്ടങ്ങള്‍ വിതക്കുന്ന ആയുധങ്ങളുടെ (ഡബ്ലിയു എം ഡി) മേഖലയില്‍ തല പുഴത്തിക്കൊണ്ട് സങ്കീര്‍ണ്ണമായ സ്വന്തം അരക്ഷിതത്വങ്ങളെ സാന്ത്വനിപ്പിക്കുന്നതിലൂടെ ദേശീയ സുരക്ഷ ഉറപ്പാക്കാം എന്നാണ് ധാരണാ തലത്തിൽ കരുതപ്പെടുന്നത്. വളരെ കുറച്ച് ആയുധങ്ങള്‍ക്ക് ഈ അളവിലുള്ള സുരക്ഷ നല്‍കുവാന്‍ കഴിയുമെങ്കില്‍ അധികം എന്നുള്ളത് കല്‍പ്പിതമായ ഒരു മെച്ചപ്പെട്ട സ്ഥിതി മാത്രമാണ്. പ്രമുഖ ശക്തികള്‍ക്കിടയില്‍ ആണവായുധ മേഖലയില്‍ വേണ്ടത്ര അളവ് സ്വരുക്കൂട്ടാനുള്ള ത്വര ഇപ്പോഴും പിടിച്ചു കെട്ടാനാവാതെ നില്‍ക്കുകയാണ്. ആ അര്‍ത്ഥത്തില്‍ ഉത്തര കൊറിയയ്ക്കും അതിനേക്കാള്‍ ഏറെ അവരുടെ പാരമ്പര്യം കൊണ്ടു നടക്കുന്ന ആണവ ഇടനിലക്കാരുടേയും (യു എസ് എ, റഷ്യ, ചൈന) ഇടയിലുള്ള അരക്ഷിത ബോധ ആശയവിനിമയം പൊരുത്തപ്പെടാത്തതാണെങ്കിലും ഒട്ടും നിഷേധിക്കാനാവാത്തതാണ്.

ശീത യുദ്ധത്തിന്‍റെ പാരമ്യതയില്‍ ഇരു ലോക ശക്തികള്‍ക്കുമായി ഏതാണ്ട് 55000 ലധികം ആണവായുധങ്ങള്‍ ഉണ്ടായിരുന്നു. അവ ഒരുപോലെ തന്ത്രപ്രധാനവുമായിരുന്നു. ഒരു സൂട്ട്‌കേസില്‍ കൊണ്ടു നടക്കാവുന്ന ആണവായുധങ്ങള്‍ വരെ അതിലുള്‍പ്പെട്ടിരുന്നു. 1991-ല്‍ യുഎസ്എസ്ആര്‍ ഛിന്നഭിന്നമാവുകയും ശീത യുദ്ധാനന്തര ലോകം ഉയര്‍ന്നു വരികയും ചെയ്തതോടെ ആണവായുധങ്ങളുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവ് വരുത്തല്‍ നടപ്പിലാക്കപ്പെട്ടു. ആദ്യ അഞ്ച് പേരില്‍ ഒതുങ്ങി ആണവായുധ ശക്തി. യു എസ് എ, റഷ്യ, (സോവിയത് യൂണിയന്‍റെ ചെങ്കോല്‍ കൈമാറി കിട്ടിയവര്‍), യു കെ, ഫ്രാന്‍സ്, ചൈന എന്നിവരായിരുന്നു അവര്‍. 1974-ല്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തി എങ്കിലും ആ കഴിവ് ഇപ്പോഴും ആയുധവല്‍ക്കരിക്കപ്പെടാതെ നിര്‍ത്തിവെക്കപ്പെട്ടിരിക്കുകയാണ്.

1970-ല്‍ ഔദ്യോഗിക രൂപമാക്കപ്പെട്ട ആണവ നിര്‍വ്യാപന കരാര്‍ (എന്‍ പി ടി) ആണവായുധത്തിന്‍റെ വ്യാപനം ഉണ്ടാകാതെ കാത്തു സൂക്ഷിക്കുന്നതിന് സഹായകരമായി. അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയില്‍ ഉണ്ടാക്കിയ ഈ കരാര്‍ ആഗോള ആണവായുധ ക്ലബ്ബ് പരിമിതവും ഏതാനും ചിലരില്‍ മാത്രം ഒതുങ്ങുന്നതുമാക്കി മാറ്റുവാന്‍ വേണ്ടിയുള്ളതായിരുന്നു. തുടക്കത്തില്‍ ഈ കരാര്‍ പ്രാവര്‍ത്തിക തലത്തില്‍ കൊണ്ടു വന്നപ്പോള്‍ അതിന്‍റെ പ്രാഥമിക ലക്ഷ്യം ജര്‍മ്മനിയും ജപ്പാനും ഇറ്റലിയും അടങ്ങുന്ന പരാജിതരുടെ അച്ചുതണ്ട് ആണവായുധങ്ങള്‍ ആര്‍ജ്ജിക്കുന്നത് തടയുക എന്നതായിരുന്നു. പ്രമുഖരായ ആദ്യ അഞ്ച് രാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ സുരക്ഷയ്ക്ക് ആണവായുധം ആവശ്യമാണെന്നും എന്നാൽ അത് ആവശ്യമുള്ള മറ്റുള്ളവരെ അവർ തങ്ങളുടെ കുടക്കീഴില്‍ നിര്‍ത്തുമെന്നും എന്നായിരുന്നു കരാറിന്‍റെ പ്രമാണവാക്യം. അതോടൊപ്പം തന്നെ മറ്റ് രാഷ്ട്രങ്ങള്‍, അവര്‍ എത്രത്തോളം അരക്ഷിതരായി തീര്‍ന്നാലും ഒരിക്കലും തങ്ങള്‍ ആണവായുധങ്ങള്‍ സംഭരിച്ച് വെക്കുകയില്ല ഈ ലോകം കൂടുതല്‍ സുരക്ഷിതമായ ഇടമായി മാറുമെന്നും ആ കരാര്‍ വിവക്ഷിച്ചു.

ഈ രൂപഘടന വ്യക്തമായും നിര്‍വഹിക്കുവാന്‍ കഴിയാത്ത ഒന്നായിരുന്നു. ശീത യുദ്ധകാലത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഉത്തര കൊറിയയും കൂട്ട വിനാശം സൃഷ്ടിക്കുന്ന ആയുധങ്ങളുള്ളവര്‍ എന്ന തങ്ങളുടെ പേര് സ്ഥാപിച്ചെടുക്കുന്നതിനായി ആണവ പരീക്ഷണങ്ങള്‍ നടത്തി കൊണ്ട് ആണവായുധ ശക്തികളായി മാറി. ഇസ്രായേല്‍ ദുര്‍ഗ്രഹമായ ഒരു രൂപമാണ് എടുത്തണിഞ്ഞത്. ഇറാക്കും ഇറാനും ലിബിയയും പോലുള്ള രാജ്യങ്ങളെ ആണവായുധ ശക്തികളായി മാറുവാനുള്ള ശ്രമങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ തടഞ്ഞു നിര്‍ത്തുകയും ചെയ്തു. ചുരുക്കത്തില്‍ ദേശീയ അഖണ്ഡത പ്രതിരോധിക്കുവാനുള്ള അവകാശത്തിന്‍റെ ഏകപക്ഷീയമായ ഊന്നലോടെ ആഗോള ന്യൂക്ലിയര്‍ ക്ലബ്ബ് വിശാലമാക്കപ്പെട്ടു. അലംഘനീയമായ സുരക്ഷാ തോതിന്‍റെ ഒരു പര്യായമായി മാറി ആണവായുധം കൈയ്യിലുള്ളത് എന്ന കാര്യം. ആണവായുധങ്ങളുടെ വർധനവ് നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഉടമ്പടിയോ കരാറോ ഉണ്ടായിരുന്നില്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, യു‌എസ്‌എയും റഷ്യയും തമ്മിലുള്ള പല പ്രധാന ആയുധ നിയന്ത്രണ കരാറുകളും ഒപ്പിട്ടിട്ടുണ്ട്. കൂടാതെ 2019 ഓഗസ്റ്റിലെ 1987 ലെ ഐ‌എൻ‌എഫ് (ഇന്റർമീഡിയറ്റ് ന്യൂക്ലിയർ ഫോഴ്‌സ്) ഉടമ്പടിയിൽ നിന്ന് ഏകപക്ഷീയമായി മാറിനിൽക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം ഉദാഹരണമാണ്. “ഐ‌എൻ‌എഫ് ഉടമ്പടി കൂടാതെ ഉടൻ തന്നെ കാലഹരണപ്പെടുന്ന പുതിയ സ്റ്റാർട്ട് കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവായുധശേഖരങ്ങളിൽ നിയമപരമായി ബന്ധിപ്പിക്കാവുന്നതും പരിശോധിക്കാവുന്നതുമായ പരിധികൾ ഉണ്ടാകില്ല. അരനൂറ്റാണ്ടിനുള്ളിൽ” എന്ന് അക്കാലത്ത്, യുഎസിന്‍റെ മുൻ മുതിർന്ന ആയുധ നിയന്ത്രണ ഉദ്യോഗസ്ഥൻ തോമസ് കൺട്രിമാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

“എതിരാളിയുടെ കൈവശമുള്ള ആണവായുധത്തെ തടുത്തു നിര്‍ത്തുക എന്നുള്ളതാണ് മറ്റൊരാളുടെ കൈവശമുള്ള ആണവായുധം” എന്ന മുഖ്യമായ ലക്ഷ്യത്തില്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വെള്ളം ചേര്‍ത്തു കൊണ്ട് ഏറെ അസ്വസ്ഥകരമായ ഒരു പുതിയ രീതി ഉയര്‍ന്നു വന്നിരിക്കുന്നു. പ്രത്യേകിച്ചും ആഗോള ഭീകരതയുടെ വെല്ലുവിളി ഉയര്‍ന്നു വന്നതിനു ശേഷം. 2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും 2008-ലെ മുംബൈ ഭീകരാക്രമണവും ഒക്കെയാണ് ഈ ആഗോള ഭീകരതയുടെ മുഖമുദ്രകളായി മാറിയത്. ആണവായുധത്തിന്‍റെ സഹായത്തോടെയുള്ള ഭീകരത എന്നുള്ളത് ഒരു സങ്കീര്‍ണ്ണമായ വെല്ലുവിളിയായി മാറി. അതോടൊപ്പം ചില രാഷ്ട്രങ്ങളുടെ കുറ്റകരമായ പങ്കാളിത്തങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു. അതോടൊപ്പം തന്നെ സാങ്കേതിക വിദ്യാമേഖലയില്‍ ഉണ്ടായ മുന്നേറ്റങ്ങള്‍ രാഷ്ട്രങ്ങളല്ലാത്ത കൂട്ടര്‍ക്കും ആണവായുധ വസ്തുക്കള്‍ ലഭ്യമാകുന്നു എന്ന സ്ഥിതിയിലേക്ക് നയിക്കുകയും അത് സമൂഹത്തിന്‍റെ സുസ്ഥിരതക്ക് തന്നെ ഭീഷണിയായി തീരുകയും ചെയ്തു.

വീണ്ടും വന്‍ തോതില്‍ കൂണുകള്‍ പോലുള്ള മേഘങ്ങള്‍ പ്രത്യക്ഷപ്പെടാതെ ഹിരോഷിമയുടെ 75-ആം വാര്‍ഷികത്തിലേക്ക് എത്തിചേര്‍ന്നതിന് മുഖ്യമായും കാരണം ആണവായുധം ഉപയോഗിക്കാതിരിക്കുക എന്നുള്ള ധാരണ വാക്കിലും അര്‍ത്ഥത്തിലും കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ പ്രമുഖ ശക്തികള്‍ക്കിടയില്‍ ഒരു പരിധി വരെ വിശ്വാസ്യതയുണ്ടായിരുന്നു എന്നതിനാലാണ്. മറ്റൊരു വശത്തു കൂടെ ഇവരെല്ലാം തന്നെ രാഷ്ട്രീയവും സുരക്ഷാപരവുമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു എങ്കിലും അതുണ്ടായി. എന്നാല്‍ 2020 ആയപ്പോഴേക്കും അതിനൊന്നും ഒരു വിലയുമില്ലാതായി. നിലവില്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയില്‍ ഒരു വശത്ത് സംഘര്‍ഷം ഉടലെടുത്തപ്പോള്‍ മറുവശത്ത് ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയിലും സംഘര്‍ഷം ഉടലെടുത്തു എന്നുള്ളത് ഉത്തമ ഉദാഹരണങ്ങളാണ്.

ഇന്നിപ്പോള്‍ പല ലോക ശക്തികളും തന്ത്ര പ്രധാനമായ ആണവായുധങ്ങള്‍ ഒരു പോം വഴി തന്നെയാണ് എന്ന് കരുതുന്ന ദുഖകരമായ സ്ഥിതിയാണ് മുന്നിലുള്ളത്. ഉപയോഗിക്കാന്‍ പറ്റുന്ന ആണവായുധങ്ങള്‍ ആര്‍ജ്ജിക്കുവാന്‍ തക്കവണ്ണമുള്ള നയങ്ങളാണ് അവര്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. ആ അര്‍ത്ഥത്തില്‍ ഉത്തര കൊറിയ മാത്രമല്ല അരക്ഷിതാവസ്ഥയെ സാന്ത്വനിപ്പിക്കുവാനായി ആണവായുധം ഉപയോഗിക്കുന്നവരായിട്ടുള്ളത്. അടുത്ത ഓഗസ്റ്റ്-ആറിലേക്ക് ലോകം നീങ്ങുന്തോറും പതുക്കെ പതുക്കെ കരിമേഘങ്ങള്‍ ഉറപ്പായും ഉരുണ്ടു കൂടുക തന്നെ ചെയ്യും. ഹിരോഷിമ നല്‍കുന്ന പാഠങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള ആഗോള നേതൃത്വം ദരിദ്രമാണ്.

ഹിരോഷിമയുടെ സമൂഹത്തിന്‍റെ പാഠങ്ങളുമായി ബന്ധപ്പെട്ട് ആഗോള നേതൃത്വം വളരെ പിന്നിലാണ്. ഇപ്പോൾ കൊവിഡ് 19 മുൻപന്തിയിൽ നിൽക്കുന്നത് ന്യൂക്ലിയർ ജീനിയോട് നിസ്സംഗത പുലർത്തുന്നു.

Last Updated : Aug 6, 2020, 1:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.