ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയിലും കാറ്റിലും പാലം തകര്‍ന്ന് ഏഴ് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ബെങ്‌കുലു പ്രവിശ്യയില്‍ കനത്ത മഴയെ തുടർന്നാണ് പാലം തകര്‍ന്നത്. കാണായാവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 17 പേരെ രക്ഷപെടുത്താനായെന്ന് ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ വക്താവ് വിബോബോ പറഞ്ഞു.
മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത് പാലം തകര്‍ന്ന സ്ഥലത്ത് നിന്നും ഏറെ അകലെയായിട്ടാണ്. മേഖലയില്‍ ശക്തമായ കാറ്റോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വരുന്ന ആഴ്ചയിലും കാലാവസ്ഥ മോശമാകാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തുണ്ടായ പേമാരിയിൽ ജക്കാർത്ത മെട്രോപൊളിറ്റൻ പ്രദേശത്ത് കുറഞ്ഞത് 66 പേരാണ് മരിച്ചത്. ജാവദ്വീപിന്‍റെ പടിഞ്ഞാറ് ഭാഗത്ത് പതിനായിരക്കണക്കിന് ആളുകളാണ് മരിച്ചത്. ആയിരങ്ങളെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഇതുവരെ 16 ആരാധനാലയങ്ങളാണ് കനത്ത മഴയില്‍ തകര്‍ന്നത്. കനത്ത മഴയെത്തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വലിയ നാശനഷ്ടങ്ങളും ആളപായങ്ങളുമാണുണ്ടായത്.