യോകോഹാമ: ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിൽ നിന്നും 60 പുതിയ വൈറസ് കേസുകൾ കണ്ടെത്തിയതായി ജാപ്പനീസ് ആരോഗ്യ അധികൃതർ അറിയിച്ചു. 3,711 യാത്രക്കാരിലും ക്രൂവിലുമായി 70 കേസുകൾ നേരത്തെ കണ്ടെത്തിയതിന് ശേഷമാണ് പുതിയ വൈറസ് കേസ് സ്ഥിരീകരണം.
ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ രണ്ടുതവണ പരിശോധന നടത്തിയെങ്കിലും കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. എന്നാൽ പ്രിൻസസ് ക്രൂയിസ് കപ്പലിലെ ഓപ്പറേറ്റർസ് വാർത്ത സ്ഥിരീകരിച്ചു.
കപ്പലിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പുതന്നെ എല്ലാ യാത്രക്കാരെയും ക്രൂ അംഗങ്ങളെയും ലാബ് പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചതായി ജപ്പാൻ ആരോഗ്യമന്ത്രി കട്‌സുനോബു കടോ മാധ്യമപ്രവർത്തകരെ അറിയിച്ചു.