കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഞായറാഴ്ച്ചയുണ്ടായ സ്ഫോടനത്തിൽ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും പതിനൊന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റവും തിരക്കേറിയ പ്രദേശമായ ബരാക്കിലാണ് സ്ഫോടനമുണ്ടായത്.
സുരക്ഷാവാഹനമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇതേദിവസം തന്നെ കാബൂളിലെ മറ്റൊരു സ്ഥലമായ ഹെൽമണ്ട് പ്രവിശ്യയിലെ ലഷ്കർഗ നഗരത്തിലുണ്ടായ സ്ഫോടനത്തിൽ പതിന്നാല് പേർക്ക് പരിക്കേള്‍ക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.
അടുത്തകാലത്തായി അഫ്ഗാനിസ്ഥാനിൽ അക്രമം കൂടുന്നതായാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്‍റെ സ്വതന്ത്ര മനുഷ്യാവകാശ കമ്മിഷന്‍റെ കണക്കുകൾ അനുസരിച്ച് 2020ൽ രണ്ടായിരം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎസ്- താലിബാന്‍ കരാർ ദോഹയിൽ വെച്ച് ഒപ്പിടുന്നത്. തുടർന്ന് യുഎസ് സേനയെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്‍വലിക്കുകയും ചെയ്തതോടെ അക്രമം കൂടുകയായിരുന്നു.