ജക്കാർത്ത: മധ്യ ഇന്തോനേഷ്യയിലെ പശ്ചിമ കലിമന്തൻ പ്രവിശ്യയിലുണ്ടായ കൊടുങ്കാറ്റിൽ 18 മത്സ്യബന്ധന കപ്പലുകൾ തകർന്ന സംഭവത്തില്‍ 24 മൃതദേഹങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനായ യോപി ഹര്യാദി മാധ്യമങ്ങളോടു പറഞ്ഞു. കാണാതായ 31 പേര്‍ക്കായി തിരച്ചില്‍ നടക്കുന്നു.
ഇതില്‍ രണ്ട് ടഗ് ബോട്ടുകളും മത്സ്യബന്ധന കപ്പലുകളും സംബാസ് തീരത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. ''മരണസംഖ്യ 24 ആയി. 31 പേർക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നു. രക്ഷാപ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം.” റെസ്ക്യു ഓഫീസര്‍ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് പ്രദേശത്ത് ശക്തമായ കൊടുങ്കാറ്റ് വീശിയത്. കപ്പലിലുണ്ടായിരുന്ന 83 പേരെയാണ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
ALSO READ: 'കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ മലിനീകരണം...' വില്ലനാകുമോ ബഹിരാകാശ ടൂറിസം?