ഗാസ: ഇന്ന് (നവംബർ 10) പുലർച്ചെ ജബാലിയയിൽ നടന്ന ആക്രമണത്തിൽ 13 കുട്ടികൾ ഉൾപ്പെടെ 30 ഓളം പ്രവർത്തകർ കൊല്ലപ്പെട്ടതായി രക്ഷാപ്രവർത്തകർ. 30 ലധികം പേർക്ക് പരിക്കേറ്റതായും സിവിൽ ഡിഫൻസ് പ്രവർത്തകർ അറിയിച്ചു. ഒക്‌ടോബർ 6 മുതൽ, ജബാലിയ ഉൾപ്പെടെയുള്ള വടക്കൻ ഗാസയിലെ പ്രദേശങ്ങളിൽ ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്.
ഹമാസ് തീവ്രവാദികൾ വീണ്ടും സംഘടിക്കുന്നത് തടയാൻ ശ്രമിക്കുന്നതായി അവകാശപ്പെട്ടാണ് ആക്രമണം. ഗാസ സിറ്റിയിലെ സാബ്ര പരിസരത്ത് നടന്ന മറ്റൊരു ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിരവധി സിവിലിയന്മാർ ഇപ്പോഴും അവശിഷ്‌ടങ്ങൾക്കടിയിലാണ് എന്നും ഏജൻസി കൂട്ടിച്ചേർത്തു. ആക്രമണത്തിൻ്റെ റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇസ്രയേലിന്‍റെ ആക്രമണത്തിൽ ഗാസയിലുണ്ടായ സിവിലിയന്മാരുടെ മരണത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ (ഒ എച്ച് സി എച്ച് ആർ) ഓഫിസ് അപലപിച്ചു. 'ഇതുവരെയുള്ള മരണങ്ങളിൽ 70 ശതമാനത്തോളം സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഗാസയിലെ ആക്രമണങ്ങളിൽ സാധാരണ പൗരന്മാരാണ് കൂടുതലും ഇരകളാകുന്നത്. ഇസ്രയേൽ സേനയുടെ ആക്രമണം മരണങ്ങൾക്ക് പുറമെ പട്ടിണി, രോഗം എന്നിവയ്ക്കും കാരണമായിട്ടുണ്ടെന്നും' ഇവർ പറഞ്ഞു.
ഗാസ മുനമ്പിൽ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം മൂലം ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഇൻ്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. റിപ്പോർട്ടിൻ്റെ വിശ്വാസ്യതയെ ഇസ്രയേൽ സൈന്യം ചോദ്യം ചെയ്‌തു.