ഇസ്ലമാബാദ്: പാകിസ്ഥാനിൽ രണ്ടിടങ്ങളിലായി നടന്ന ബോംബ് സ്ഫോടനങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ, സിബി നഗരങ്ങളിലാണ് സ്‌ഫോടനം നടന്നത്. ആദ്യത്തെ സ്ഫോടനം നടന്ന സിബിയിൽ 24 പേർക്ക് പരിക്കേറ്റു. മണിക്കൂറുകൾക്ക് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം ക്വറ്റയിൽ നടന്നത്. ഇവിടെ രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കശ്മീർ ദിന റാലി ലക്ഷ്യമിട്ടാണ് സ്‌ഫോടനമെന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പാകിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു;28 പേർക്ക് പരിക്ക് - അന്താരാഷ്‌ട്ര വാർത്ത
കശ്മീർ ദിന റാലി ലക്ഷ്യമിട്ടാണ് സ്‌ഫോടനമെന്നാണ് റിപ്പോർട്ട്