ബെയ്‌ജിങ്: തെക്കൻ ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലെ ഷുഹായിയിൽ ഞായറാഴ്‌ച രാവിലെ നിർമാണത്തിലിരുന്ന പാലത്തിന്‍റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 9.25 ഓടെയാണ് ജിൻഹായ് പാലത്തിന്‍റെ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന അഞ്ച് തൊഴിലാളികൾ കടലിൽ വീണതെന്ന് ഷുഹായ് മുനിസിപ്പൽ എമർജൻസി മാനേജ്‌മെന്‍റ് ബ്യൂറോ അറിയിച്ചു.
ഞായറാഴ്‌ച ഉച്ചയോടെ രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കാണാതായ മൂന്ന് തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് ചെയർമാനായി യൂസഫലി; ഇന്ത്യൻ വംശജൻ ഈ പദവിയിലെത്തുന്നത് ആദ്യം