ധാക്ക : ബംഗ്ലാദേശിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചു. ശനിയാഴ്ച വൈകിട്ട് ബംഗ്ലാദേശിലെ തെക്കുകിഴക്കൻ ഭാഗത്ത് ചിറ്റഗോംഗ് ജില്ലയിലെ ചുണ്ടി പ്രദേശത്താണ് അപകടമുണ്ടായത്. കോക്സ് ബസാറിലെ തീരദേശത്ത് നിന്നും വന്ന ഉപ്പ് നിറച്ച ട്രക്ക്, യാത്രാ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ട്രക്കിന്‍റെ ഡ്രൈവർ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. 4 പേർ വിവധ ആശുപത്രികളിലായി ചികിൽസയിലാണ്. അമീരാബാദിൽ നിന്ന് ചകോറിയയിലേക്ക് പോകുകയായിരുന്ന യാത്രികരുടെ വാഹനം കോക്സ് ബസാറിൽ നിന്ന് യാത്രികരെ കയറ്റുന്ന സമയത്താണ് അപകടം നടന്നത്. പൊലീസ് ട്രക്ക് പിടിച്ചെടുത്തിട്ടുണ്ട്.
ബംഗ്ലാദേശിൽ വാഹനാപകടം; 15 മരണം - ബംഗ്ലാദേശിൽ വാഹനപകടം
ചിറ്റഗോംഗ് ജില്ലയിലെ ചുണ്ടി പ്രദേശത്താണ് അപകടമുണ്ടായത്. 12 പേർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.