ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസും വാനും കൂട്ടിയിടിച്ച് 13 മരണം. 17 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്‌തു.മൂടൽമഞ്ഞ് കാരണമാണ് വാൻ ബസുമായി കൂട്ടിയിടിച്ചതെന്നും ബസുമായി കൂട്ടിയിടിച്ചപ്പോൾ വാനിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വാൻ പൂർണമായി കത്തിയെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ഉസ്‌മാൻ ബസ്‌ദാർ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്‌തു.