ജനീവ: അഫ്‌ഗാനിലെ പ്രതിസന്ധി പ്രതിദിനം വർധിക്കുകയാണെന്നും 12.2 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലാണെന്നും യുഎൻ ഓഫീസ് ഫോർ ദ കോർഡിനേഷൻ ഓഫ് ഹുമാനിറ്റേറിയൻ അഫയേഴ്‌സ് . ഈ വർഷം പാകിസ്ഥാൻ, ഇറാൻ, പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നായി 735,000 അഫ്‌ഗാൻ പൗരർ അഫ്‌ഗാനിസ്ഥാനിലേക്ക് തിരികെയെത്തിയെന്ന് യുഎൻ ഓഫീസ് അറിയിച്ചു.
രാജ്യത്ത് താലിബാൻ പിടിമുറുക്കുന്നതിനിടെ തുടർന്ന് കാബൂൾ വിമാനത്താവളത്തിലൂടെ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്ത് നിന്ന് നിലവിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നത്. ജനുവരി മുതൽ 550,000 ആളുകൾ രാജ്യത്തിന് അകത്ത് തന്നെ പാലായനം ചെയ്‌തെന്നും ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തിലെ 16 ശതമാനം ആളുകളും പോഷകാഹാരക്കുറവ് അഭിമുഖീകരിക്കുന്നുണ്ടെന്നും 11 ശതമാനം പേർ മിതമായ രീതിയിൽ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും യുഎൻ വ്യക്തമാക്കുന്നു.
പ്രതിസന്ധികളും വരൾച്ചയെയും തുടർന്ന് കാർഷിക പ്രവർത്തനങ്ങളിൽ 28 ശതമാനത്തിന്‍റെ കുറവാണ് വന്നത്. ഭക്ഷ്യവസ്‌തുക്കളുടെ വില വർധനവിന് ഇത് ഇടയാക്കി. ഗോതമ്പ്, അരി, പഞ്ചസാര, പാചക എണ്ണ എന്നിവക്ക് കൊവിഡിന് മുമ്പേ ഉള്ള വിലയേക്കാൾ 50 ശതമാനത്തിന്‍റെ വർധനവാണ് വന്നതെന്നും 2021 മുതൽ മാസംതോറും ഒരു ശതമാനം മുതൽ നാല് ശതമാനം വരെ വർധനവ് ഉണ്ടാകുന്നതായും യുഎൻ ഓഫീസ് ഫോർ ദ കോർഡിനേഷൻ ഓഫ് ഹുമാനിറ്റേറിയൻ അഫയേഴ്‌സ് വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാന് വേണ്ടിയുള്ള യുഎൻ ഹ്യുമാനിറ്റേറിയൻ റെസ്‌പോൺസ് 37 ശതമാനം ഫണ്ടിംഗിലൂടെയാണെന്നും ഒസിഎച്ച്എ വ്യക്തമാക്കി.
READ MORE: അഫ്‌ഗാനില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍