ന്യൂയോർക്ക്: രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ടോണി വാക്കറോ കൊവിഡ് 19 എന്ന മഹാമാരിയേയും അതിജീവിച്ചു. 97-ാം വയസിലും രോഗ മുക്തനാകാൻ അദ്ദേഹത്തിന് സാധിച്ചു. ഫോട്ടോ ഗ്രാഫിയിലെ 80 വർഷത്തെ ജീവിതത്തിനിടയിൽ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി ഹാൾ ഓഫ് ഫെയിമിൽ സ്ഥാനം നേടിയ വ്യക്തിയാണ് ടോണി വാക്കറോ. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധകാലത്തെ ഫോട്ടോകളും ഇദ്ദേഹം എടുത്തിരുന്നു. ഇതിന് ശേഷം ലുക്ക്, ലൈഫ്, ഹാർപർ ബസാർ തുടങ്ങിയ മാസികകളുടെ ഫാഷൻ ഫോട്ടോഗ്രാഫറായി വാക്കാരോ ജോലി ചെയ്തു. 5,00,000 ത്തോളം ഫോട്ടോകളാണ് ഇദ്ദേഹത്തിന്‍റെ ശേഖരണത്തിൽ ഉള്ളത്.
നിലവിൽ ഇദ്ദേഹം മകനോടൊപ്പം ന്യൂയോർക്ക് സിറ്റിയിലെ ക്വീൻസിലാണ് താമസം. കൊവിഡ് കാലത്ത് പുറത്തിറങ്ങരുത് എന്ന ആരോഗ്യ പ്രവർത്തകരുടെ നിർദേശം ഇദ്ദേഹം ലംഘിച്ചിരുന്നു. തുടർന്നാണ് കൊവിഡ് 19 ബാധിച്ചത്.