ETV Bharat / international

കൊവിഡ് കാലത്തെ 'നീറോ' ലോക നേതാക്കന്മാർ - കൊറോണ വൈറസ്

നീറോ തന്‍റെ ജനങ്ങൾ കഷ്‌ടപ്പെടുന്ന സമയത്ത് സംഗീതോപകരണം വായിച്ച് ഉല്ലസിച്ചു എന്ന് മാത്രമല്ല അദ്ദേഹം ഒരു ക്രൂരനായ നേതാവാണെന്നു കൂടിയാണെന്നാണ് “റോം കത്തിയപ്പോൾ നീറോ വീണ വായിച്ചു” എന്ന പ്രസിദ്ധമായ പ്രയോഗത്തിലൂടെ അര്‍ഥമാക്കുന്നത്.

niro  roman leader  covid  corna virus  World leaders who downplayed coronavirus  World leaders  കൊവിഡ് കാലത്തെ 'നീറോ' ലോക നേതാക്കൻന്മാർ  കൊവിഡ്  കൊറോണ വൈറസ്  നീറോ നേതാക്കന്മാർ
കൊവിഡ് കാലത്തെ 'നീറോ' ലോക നേതാക്കന്മാർ
author img

By

Published : May 22, 2020, 10:37 AM IST

അവസാന റോമൻ ചക്രവർത്തിയായ നീറോയുടെ ഭരണം മനുഷ്യചരിത്രത്തിന്‍റെ പ്രശസ്‌തിക്ക് നാണക്കേടുണ്ടാക്കിയ ഒന്നാണ്. ഒടുവിൽ തന്‍റെ ഭരണം അവസാനിപ്പിച്ചുകൊണ്ട് മുപ്പതാം വയസ്സിൽ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. നീറോ തന്‍റെ ജനങ്ങൾ കഷ്‌ടപ്പെടുന്ന സമയത്ത് സംഗീതോപകരണം വായിച്ച് ഉല്ലസിച്ചു എന്ന് മാത്രമല്ല അദ്ദേഹം ഒരു ക്രൂരനായ നേതാവാണെന്നു കൂടിയാണെന്നാണ് “റോം കത്തിയപ്പോൾ നീറോ വീണ വായിച്ചു” എന്ന പ്രസിദ്ധമായ പ്രയോഗത്തിലൂടെ അര്‍ഥമാക്കുന്നത്. നീറോ ചക്രവർത്തിയുടെ ക്രൂരത കുപ്രസിദ്ധമായിരുന്നു. നമ്മുടെ കാലഘട്ടത്തിലും നീറോയോട് സമമായ ലോക നേതാക്കൻന്മാരുണ്ട്. കൊവിഡ് എന്ന മഹാമാരിയിൽ ജനങ്ങൾ വലയുമ്പോഴും നീറോയെ പോലെ പെരുമാറിയ പല നേതാക്കൻന്മാരും നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെയുള്ള ചില ലോക നേതാക്കളെക്കുറിച്ചും, അവരുടെ ചില ചിന്താശൂന്യമായ തീരുമാനങ്ങൾ രാജ്യങ്ങളെ എങ്ങനെ ബാധിച്ചുവെന്നും നമുക്ക് നോക്കാം.

യുഎസ് പ്രതിരോധ ഇന്‍റലിജൻസ് ഏജൻസിയുടെ ഒരു ഘടകമാണ് നാഷണൽ സെന്‍റർ ഫോർ മെഡിക്കൽ ഇന്‍റലിജൻസ് (എൻ‌സി‌എം‌ഐ). നൂറോളം വൈറോളജിസ്റ്റുകൾ, ബയോളജിസ്റ്റുകൾ, കെമിക്കൽ എഞ്ചിനീയർമാർ, മിലിട്ടറി ഫിസിഷ്യൻമാർ എന്നിവരടങ്ങുന്ന ഒരു കേന്ദ്രമാണ് എൻ‌സി‌എം‌ഐ. കൊവിഡ് സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ യുഎസില്‍ വൻ നാശം വിതക്കുമെന്ന് എന്‍‌സി‌എം‌ഐ ഫെബ്രുവരിയിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ച് യുഎസിലെ ജനങ്ങൾ സുരക്ഷിതരാണെന്ന് സമീപനമാണ് കൈകൊണ്ടത്. കൊവിഡ് ചികിത്സിക്കുന്നതിനായി അണുനാശിനി കുത്തിവയ്ക്കുക തുടങ്ങിയ മണ്ടന്‍ ആശയങ്ങൾ മുന്നോട്ടുവച്ചതിനു പുറമേ രോഗികളുടെ എണ്ണം കുറക്കുന്നതിനായി പരിശോധനാ നിരക്ക് കുറയ്ക്കാനുമാണ് ട്രംപ് ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.

എല്ലാ മേഖലയിലും യുഎസിന് കടുത്ത മത്സരം നൽകിയ പഴയ സോവിയറ്റ് യൂണിയന്‍റെ ഒരു ചെറിയ ബാക്കിപത്രം മാത്രമാണ് ഇന്നത്തെ റഷ്യ. റഷ്യയില്‍ എല്ലാ ദിവസവും പോസിറ്റീവ് കേസുകളിൽ വർധനവ് കാണിക്കുന്നുണ്ടെങ്കിലും പ്രസിഡന്‍റ് പുടിൻ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് വാദിച്ചു. മാർച്ചിൽ വരാനിരിക്കുന്ന ആരോഗ്യസംരക്ഷണ പ്രതിസന്ധിയെക്കുറിച്ച് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടും അദ്ദേഹം വകവെക്കാന്‍ കൂട്ടാക്കിയില്ല. റഷ്യയുടെ പ്രവര്‍ത്തന ശേഷിയിൽ അമിതമായി വിശ്വസിച്ച പുടിൻ വെന്‍റിലേറ്ററുകളും മറ്റ് നിർണായക മെഡിക്കല്‍ ഉപകരണങ്ങളും ഇറ്റലിയിലേക്ക് അയച്ചു നൽകി.

രാജ്യത്തിൽ മാസ്‌ക്കുകളുടെയും പിപിഇയുടെയും അപര്യാപ്‌തത പരസ്യമാക്കിയ ഒരു വനിതാ ഡോക്‌ടറെ സഹപ്രവർത്തകർക്കൊപ്പം ജയിലിലടയ്ക്കുകയുമാണ് പുടിൻ ചെയ്‌തത്. റഷ്യയിലെ ആരോഗ്യ സംരക്ഷണ പ്രതിസന്ധിയെ തുടർന്ന് 80 ലക്ഷത്തോളം പേർക്ക് തൊഴിലില്ലായ്‌മ അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. എന്നാൽ തുടർന്ന് സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ അദ്ദേഹം രോഗ പകര്‍ച്ച നിയന്ത്രിക്കുന്നതില്‍ വീഴ്‌ച ഉണ്ടായതായി സമ്മതിച്ചു.

ആധുനിക നീറോമാരുടെ പട്ടികയിൽ ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയാണ് അടുത്ത നേതാവ്. ഫെബ്രുവരി 26നാണ് ബ്രസീലില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ സ്ഥിതിഗതികൾ പെരുപ്പിച്ചുകാട്ടി എന്നു ആരോപിച്ച് ബോൾസോനാരോ മാധ്യമങ്ങളെ കുറ്റപ്പെടുത്തി. ബ്രസീലിൽ വൈറസ് പടരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചതിന് രണ്ട് ആരോഗ്യമന്ത്രിമാരെ അദ്ദേഹം പുറത്താക്കി. കൊറോണ വൈറസിനെ ലളിതമായ പനി എന്ന് പറഞ്ഞ് അദ്ദേഹം സാഹചര്യത്തിന്‍റെ ഗൗരവത്തെ തള്ളിക്കളയുകയായിരുന്നു. ബോള്‍സോനാരോ ആളുകളുമായി, കൈ കൊടുക്കുകയും ചെയ്‌തു. കൊവിഡ് പ്രതിസന്ധി എന്നത് അതിശയോക്തിയായാണ് അദ്ദേഹം ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്.

പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ തന്ത്രങ്ങളിൽ പാക്കിസ്ഥാൻ സൈന്യവും പൊതുജനങ്ങളും ഒരുപോലെ നിരാശരാണ്. ഖാൻ വൈറസിനെ ഗൗരവമായി എടുത്തിട്ടില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നു. രോഗ നിര്‍ണയ പരിശോധന ശേഷി 50,000 ആയി ഉയർത്തിയതായി ഖാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യഥാർഥ പരിശോധന നിരക്ക് 20,000ത്തിൽ താഴെയാണ്. കൊവിഡിന്‍റെ കാഠിന്യം അവഗണിച്ചതിന് പാകിസ്ഥാൻ കനത്ത വിലയാണ് നൽകുന്നത്.

ഇറ്റലിയിലെ കേസുകളുടെ എണ്ണം 2,00,000 ത്തിലധികം വർധിച്ചു കഴിഞ്ഞു. ഇറ്റലിയിലെ മരണസംഖ്യ 32,000 ആണ്. ഈ പ്രതിസന്ധിയി ഏറ്റവും കൂടുതൽ ബാധിച്ചത് മിലാന്‍റെ ബെർഗാമോ എന്ന സ്ഥലത്താണ്. 2,245 മരണങ്ങളാണ് മിലാന്‍റെ ബെർഗാമോയിൽ മാത്രമായി രേഖപ്പെടുത്തിയത്.

ക്വാറന്‍റൈൻ നടപടികളെ “ക്രൂരത” എന്ന് വിശേഷിപ്പിച്ച ഇറാനില്‍ 1,20,000 കൊവിഡ് പോസിറ്റീവ് കേസുകൾ ഇതിനകം രേഖപ്പെടുത്തിട്ടുണ്ട്. വൈറസ് ബാധ കാരണം ഇറാനിൽ 7,000 ത്തോളം പേർ മരിച്ചു കഴിഞ്ഞു.

സമകാലിക നീറോ കിരീടം നേടാൻ ബെലാറസ് പ്രസിഡന്‍റ് അലക്‌സാണ്ടർ ലുകാഷെങ്കോ ആണ് ഏറ്റവും യോഗ്യന്‍. പൊതു പരിപാടികൾ റദ്ദാക്കാൻ അദ്ദേഹം വിസമ്മതിക്കുകയും കൊവിഡ് ബാധ ഒഴിവാക്കാൻ കൂടുതൽ വോഡ്‌ക കുടിക്കാനുമാണ് അദ്ദേഹം ജനതയോട് അഭ്യർഥിച്ചത്.

ഇന്തോനേഷ്യയിൽ സ്ഥിതി തികച്ചും വ്യത്യസ്‌തമല്ല. തങ്ങളുടെ രാജ്യത്ത് കൊവിഡ് ഇല്ലെന്ന് പ്രഖ്യാപിച്ച ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിദിവസങ്ങൾക്കുള്ളിലാണ് രാജ്യത്ത് പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കൊറോണ വൈറസ് അപകടകാരിയല്ലെന്നാണ് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും അഭിപ്രായപ്പെട്ടിരുന്നത്. പിന്നീട് കൊവിഡ് പോസിറ്റീവ് ആയി അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയതിന് ശേഷം അദ്ദേഹം തന്‍റെ വാക്കുകൾ പിൻവലിച്ചു.

മാർച്ചിൽ സ്‌പെയിൻ നിരവധി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തതിനു ശേഷവും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വലിയ ജനക്കൂട്ടം ഒത്തു കൂടിയ കായിക മത്സരങ്ങൾക്ക് അനുമതി നൽകി. തൽഫലമായി രാജ്യത്തെ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 3,00,000 ആണ്. സ്പെയിനിലെ വൈറൽ അണുബാധ മൂലം ഇതിനകം 28,000 പേർ മരിച്ചു.

ആഭ്യന്തരമായി, ഇന്ത്യയിലും പരിഹാസ്യമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. പാരസെറ്റമോൾ, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയ ഉപയോഗിച്ച് കൊവിഡ് ഒഴിവാക്കാനാകും എന്നായിരുന്നു അവയിൽ ചിലത്. കൊറോണ വൈറസ് ഒരു അദൃശ്യ ശത്രുവാണ്. ഈ പകർച്ചവ്യാധിയോടുള്ള പ്രതികരണത്തിൽ അവഗണന കാണിച്ച ആരെയും ആധുനിക നീറോ എന്ന് വിശേഷിപ്പിക്കാന്‍ ആകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.