വാഷിങ്ടൺ: കൊവിഡ് പ്രതിസന്ധി ലോക രാഷ്‌ട്രങ്ങളെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലാക്കിയെന്ന് ഇന്‍റർനാഷണല്‍ മൊണിറ്ററി ഫണ്ട്. 2009നേക്കാൾ മോശമായ അവസ്ഥയാണ് നിലവിലുള്ളതെന്നും എന്നാൽ 2021ൽ വീണ്ടും സാമ്പത്തിക സ്ഥിരത വീണ്ടെടുക്കാനാകുമെന്നും ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. ഐഎംഎഫ് ഗവേണിങ് ബോഡി മീറ്റിങ്ങിന് ശേഷമായിരുന്നു ക്രിസ്റ്റലീന ജോർജിയേവയുടെ പ്രതികരണം. അമേരിക്ക അടക്കമുള്ള ലോക രാഷ്‌ട്രങ്ങൾ മാന്ദ്യത്തിലാണെന്നും ലോകത്ത് കുറഞ്ഞ വരുമാനമുള്ള 80ന് മുകളില്‍ രാജ്യങ്ങൾ അടിയന്തര സഹായത്തിനായി ഐഎംഎഫിനെ സമീപിച്ചിട്ടുണ്ടെന്നും മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്യാനാണ് ഐഎംഎഫ് ശ്രമിക്കുന്നതെന്നും ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.
ലോകം സാമ്പത്തിക മാന്ദ്യത്തിലെന്ന് ഐ.എം.എഫ് - കൊവിഡ്
കൊവിഡിനെ തുടർന്ന് ലോക രാഷ്ട്രങ്ങൾ സാമ്പത്തിക മാന്ദ്യത്തിലെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.