ജനീവ: കൊവിഡ്-19 മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന ഇറ്റലിയില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ ഉദിക്കുന്നതായി ലോകാരോഗ്യ സംഘടന. എന്നാല്‍ ഇതില്‍ ഏറെ പ്രതീക്ഷിക്കാന്‍ ഇല്ലെന്നും സംഘടന വ്യക്തമാക്കി. വരും ദിവസങ്ങളില്‍ എന്താകും സ്ഥതി ഗതികള്‍ എന്ന് അറയില്ല. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. മാധ്യമങ്ങളോട് സംസാരിക്കവെ സംഘടാ വക്താവ് മാര്‍ഗരറ്റ് ഹാരിസാണ് ഇക്കാര്യം അറയിച്ചത്.
ലോകത്ത് വിവിധ രാജ്യങ്ങള്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് വൈറസിന്‍റെ വ്യാപനത്തിന്‍റെ തോത് കുറച്ചിട്ടുണ്ട്. അമേരിക്കയില്‍ വലിയ തരത്തിലുള്ള ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇതിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് ശുഭ സൂചനയാണ്. ലോകം ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ലോക് ഡൗണ്‍ ചൈന സ്വീകരിച്ചത് നല്ല ഫലമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ നിന്നുവന്ന റിപ്പോര്‍ട്ടുകളില്‍ 85 ശമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. 39,827 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തെന്നും ഹാരിസണ്‍ പറഞ്ഞു.