വാഷിങ്ടൺ : ചൈനയുടെ പി.ആർ ഏജൻസിയാണ് ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നതെന്നും സ്വന്തം പ്രവർത്തനത്തിൽ സംഘടന സ്വയം ലജ്ജിക്കണമെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് രോഗ വ്യാപനത്തില്‍ ലോകാരോഗ്യ സംഘടനയുടെ പങ്കിനെക്കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചിരുന്നു. കൂടാതെ ലോകാരോഗ്യ സംഘടനക്ക് നൽകുന്ന സാമ്പത്തിക സഹായവും യുഎസ് നിർത്തിവെച്ചിട്ടുണ്ട്. അതേ സമയം യുഎസിലെ കൊവിഡ് മരണസംഖ്യ 63,000 കടന്നു. 1,069,400 പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്. യുഎസിനെ കൂടാതെ യുകെ, ഓസ്‌ട്രേലിയ, ജർമ്മനി എന്നീ രാജ്യങ്ങളും കൊവിഡിന്‍റെ ഉത്ഭവ സ്ഥാനത്തെക്കുറിച്ച് സുതാര്യത വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
ലോകാരോഗ്യ സംഘടനക്കെതിരെ ട്രംപ് - കൊറോണ വൈറസ്
1,069,400 പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്.