ETV Bharat / international

EXPLAINER | യുദ്ധമുനമ്പില്‍ നിര്‍ണായകമാകുന്ന 'നോര്‍ഡ് സ്ട്രീം 2' ; പദ്ധതി തുലാസില്‍, പിന്‍തിരിയുമോ റഷ്യ ?

ലോകത്ത് ഏറ്റവും വലിയ പ്രകൃതിവാതക സമ്പത്തുള്ള റഷ്യ ജര്‍മനിയിലേക്കും അതുവഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അത് എത്തിക്കാന്‍ കോടികള്‍ മുതല്‍ മുടക്കി നിര്‍മിക്കുന്നതാണ് കടലിന് അടിയിലൂടെയുള്ള നോർഡ് സ്ട്രീം 2 പൈപ്പ്ലൈന്‍

author img

By

Published : Feb 22, 2022, 10:56 PM IST

What is the Nord Stream 2 pipeline  Nord Stream 2 pipeline in Russia  നോർഡ് സ്ട്രീം 2 പ്രകൃതി വാതക പൈപ്പ് ലൈന്‍  യുക്രെയ്ന്‍ റഷ്യ യുദ്ധ സാധ്യത  എന്താണ് നോർഡ് സ്ട്രീം 2
യുറോപ്പും റഷ്യയും എന്താണ് നോർഡ് സ്ട്രീം 2 പദ്ധതിയും

ഫ്രാങ്ഫര്‍ട്ട് : ജർമന്‍ ചാൻസലർ ഒലാഫ് ഷോൾസ്, നോർഡ് സ്ട്രീം 2 പ്രകൃതി വാതക പൈപ്പ്ലൈനിനുള്ള സർട്ടിഫിക്കേഷൻ പ്രക്രിയ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക സമ്പത്തുള്ള റഷ്യ ജര്‍മനിയിലേക്കും അതുവഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അത് എത്തിക്കാനായി കോടികള്‍ മുതല്‍ മുടക്കി നിര്‍മിക്കുന്നതാണ് കടലിന് അടിയിലൂടെയുള്ള നോർഡ് സ്ട്രീം 2 പദ്ധതി.

പദ്ധതി പൂര്‍ത്തിയായെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. യുക്രെയിനുമായുള്ള യുദ്ധം ഒഴിവാക്കാനും റഷ്യയുടെ മുന്നേറ്റങ്ങളെ തടയാനും ആഗ്രഹിക്കുന്ന അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമത്തിന്‍റെ ഭാഗമായി കൂടിയാണ് തീരുമാനം.

എന്താണ് നോർഡ് സ്ട്രീം 2 ?

ബാൾട്ടിക് കടലിന് കീഴിലുള്ള 1,230 കിലോമീറ്റർ നീളമുള്ള (764 മൈൽ നീളമുള്ള) പ്രകൃതി വാതക പൈപ്പ് ലൈനാണിത്. റഷ്യയിൽ നിന്ന് ജർമനിയുടെ ബാൾട്ടിക് തീരത്തേക്കാണ് ഇത് പോകുന്നത്. മുമ്പുണ്ടായിരുന്ന നോർഡ് സ്ട്രീം പൈപ്പ്ലൈനിന് സമാന്തരമായാണ് പുതിയ ലൈന്‍ വന്നിരിക്കുന്നത്.

Also Read: യുക്രൈനിലേക്കുള്ള കടന്നുകയറ്റം : റഷ്യക്ക് തിരിച്ചടി നൽകാൻ തയാറെടുത്ത് ലോകനേതാക്കൾ

പ്രതിവർഷം 110 ബില്യൺ ക്യുബിക് മീറ്റർ ഗ്യാസാണ് ഇതുവഴി റഷ്യയിലേക്ക് എത്തിക്കുക. യുക്രൈനിലൂടെയും പോളണ്ടിലൂടെയും കടന്നുപോകുന്ന നിലവിലുള്ള പൈപ്പ്‌ലൈനുകൾ ഉപയോഗിക്കാതെ തന്നെ യൂറോപ്പിലെ പൈപ്പ്‌ലൈൻ സിസ്റ്റത്തിലേക്ക് ഗ്യാസ് എത്തിക്കാന്‍ ഇതിന് കഴിയും എന്നതാണ് പ്രധാന പ്രത്യേകത. പൈപ്പ് ലൈനിൽ ഗ്യാസ് നിറച്ചിട്ടുണ്ടെങ്കിലും ജർമനിയുടെയും യൂറോപ്യൻ കമ്മിഷന്റെയും അനുമതിക്കായി കാത്തിരിക്കുകയായിരുന്നു റഷ്യ.

ഷോൾസിന്‍റെ ഇടപെടല്‍ ?

ജര്‍മനിയുടെ യൂട്ടിലിറ്റി റഗുലേറ്റര്‍മാര്‍മാര്‍ ഇന്ധനത്തിനായുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ മത്സരത്തെ കുറിച്ചും വില നിയന്ത്രണത്തെ കുറിച്ചും പഠനം നടത്തിക്കൊണ്ടിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടായത്.

ഊര്‍ജത്തിന്‍റെ സുരക്ഷയുമായും അതിന്‍റെ വില അടക്കമുള്ള കാര്യങ്ങളിലും ജര്‍മനി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ പൈപ്പ് ലൈന്‍ പദ്ധതിക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ അനുമതി ലഭിക്കുകയുള്ളൂ. ആ അംഗീകാര പ്രക്രിയയാണ് ഷോൾസ് ചൊവ്വാഴ്ച റദ്ദാക്കിയത്.

എന്തുകൊണ്ടാണ് ഷോൾസ് ഇപ്പോൾ നടപടിയെടുക്കുന്നത് ?

തന്‍റെ മുൻഗാമി ആഞ്ജലീന മെർക്കലിന്‍റെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തില്‍ ധനകാര്യ മന്ത്രിയായിരിക്കെ ഷോള്‍സും തന്‍റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും പദ്ധതിയെ പിന്തുണച്ചിരുന്നു. യുക്രൈനിലേക്ക് നീങ്ങരുതെന്ന് ആമേരിക്കന്‍ സേന റഷ്യന്‍ സൈന്യത്തോട് ആവശ്യപ്പെട്ടപ്പോള്‍ പോലും നോര്‍ഡ് 2വിനെ കുറിച്ച് മിണ്ടാന്‍ ഷോള്‍സ് തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജര്‍മനി റഷ്യന്‍ സേനയുടെ നീക്കത്തെ തടയാനായാണ് രംഗത്ത് എത്തിയിരിക്കുന്നത്.

റഷ്യ യുക്രൈയിനിലേക്ക് നീങ്ങിയാല്‍ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഷോൾസ് മുന്നറിയിപ്പ് നൽകി. റഷ്യക്ക് മേല്‍ മുൻകൂട്ടി ഉപരോധം ഏര്‍പ്പെടുത്താനാണ് ജര്‍മനി ഇപ്പാേള്‍ ഈ നീക്കം നടത്തിയത്. റഷ്യ ഗ്യാസ് ആയുധമാക്കുകയോ യുക്രൈനെ ആക്രമിക്കുകയോ ചെയ്താൽ നോർഡ് സ്ട്രീം 2 നെതിരെ നടപടിയെടുക്കാൻ യുഎസുമായി ജർമനി നേരത്തേ ധാരണയിലെത്തിയിട്ടുണ്ട്. യുക്രൈനിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്‍റെ ഗുരുതരമായ ലംഘനമാണെന്നാണ് ജര്‍മനിയുടെ പക്ഷം.

റഷ്യ പൈപ്പ് ലൈൻ പദ്ധതിക്ക് ഒരുങ്ങിയത് എന്തുകൊണ്ട് ?

സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ് ഭീമനായ ഗാസ്പ്രോം പറയുന്നതനുസരിച്ച് യൂറോപ്പിന്റെ വർധിച്ചുവരുന്ന പ്രകൃതിവാതക ആവശ്യകത നിറവേറ്റുന്നതിനായാണ് പദ്ധതി. അതുകൂടാതെ യുക്രൈന്‍ ബെലാറസ് എന്നീ രാജ്യങ്ങളില്‍ കൂടിയുള്ള പൈപ്പ് ലൈനിന് സമാന്തരമായി മറ്റൊരു ബദല്‍ പാത ഒരുക്കലുമാണ് ലക്ഷ്യം. ഗ്യാസ് യൂറോപ്പിലേക്കെത്തിക്കാന്‍ നിലവില്‍ യുക്രൈനിന് പണം നല്‍കണം.

കാരണം ആ രാജ്യത്തിലൂടെയാണ് ഗ്യാസ് കടന്നുപോകുന്നത്. ഇതിന് പകരമായി മറ്റൊരു പാത തുറന്നാല്‍ യൂറോപ്പിലേക്ക് ചെലവ് കുറച്ച് ഇന്ധനം എത്തിക്കാമെന്നും റഷ്യ കരുതുന്നു. 2006, 2009 കാലഘട്ടത്തില്‍ യുക്രൈനും റഷ്യയും തമ്മില്‍ ഇത്തരം കാര്യങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഗാസ്‌പ്രോമിന്റെ പ്രധാന വിപണി കൂടിയാണ് യൂറോപ്പ്. അതിനാല്‍ തന്നെ അതിന്റെ വിൽപ്പന റഷ്യൻ സർക്കാരിന്‍റെ ബജറ്റിനെ സ്വാധീനിക്കുന്നുണ്ട്.

കാറ്റ്, സൗരോർജം തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസ്സുകൾ വേണ്ടത്രയില്ലാത്തതും കൽക്കരി, ആണവ നിലയങ്ങൾ എന്നിവ മാറ്റി സ്ഥാപിക്കേണ്ടി വന്നതിനാലും യൂറോപ്പിന് വാതക ഇന്ധനം ഏറെ ആവശ്യമാണെന്നും റഷ്യക്ക് ഉറപ്പുണ്ടായിരുന്നു. ഇക്കാരണത്താലാണ് റഷ്യ പൈപ്പ് ലൈന്‍ പദ്ധതിക്കായി ഇറങ്ങിയത്.

നോർഡ് സ്ട്രീം 2-ന് എതിരെ യു.എസ് തിരിയുന്നത് എന്തുകൊണ്ട് ?

യൂറോപ്യൻ നാറ്റോ സഖ്യകക്ഷികളായ പോളണ്ട്, യുക്രൈന്‍ എന്നിവ ബൈഡൻ ഭരണകൂടത്തിന് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ റഷ്യയില്‍ നിന്നും ഗ്യാസ് യൂറോപ്പിലേക്ക് എത്തുന്നതോടെ അവിടുത്തെ രാജ്യങ്ങള്‍ റഷ്യയുമായി കൂടുതല്‍ അടുക്കും.

മാത്രമല്ല ഇന്ധനം എന്നത് ഒരു ആയുധമാക്കി റഷ്യ യൂറോപ്പില്‍ അമേരിക്കയ്ക്കുള്ള അടിത്തറ തകര്‍ക്കുമെന്നും ഇവര്‍ ഭയപ്പെടുന്നു. യൂറോപ്പ് അതിന്റെ വാതകത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതില്‍ 40 ശതമാനവും റഷ്യയില്‍ നിന്നുമാണ്. മെർക്കലിന്റെ കീഴിൽ മുന്നോട്ടുപോയ പൈപ്പ് ലൈൻ പദ്ധതി യു.എസ്-ജർമന്‍ ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കിയിരുന്നു.

ഇതിനിടെ റഷ്യ ഗ്യാസ് ആയുധമാക്കുകയോ ഉക്രൈനെ ആക്രമിക്കുകയോ ചെയ്താൽ റഷ്യക്കെതിരെ നടപടിയെടുക്കുമെന്ന് ജർമനിയും യു.എസുമായി കരാര്‍ ഉണ്ടാക്കിയാണ് അമേരിക്ക പ്രശ്നത്തിന് പരിഹാരം കണ്ടത്. എന്നാല്‍ ബൈഡന്‍ സര്‍ക്കാര്‍ പൈപ്പ്ലൈനിന്റെ ഓപ്പറേറ്റർക്കെതിരായ ഉപരോധം റദ്ദാക്കി. അതേസമയം അമേരിക്കയില്‍ റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ഒരേപോലെ നോർഡ് സ്ട്രീം 2 നെ എതിർക്കുന്നുണ്ട്.

നോർഡ് സ്ട്രീം 2 താൽക്കാലികമായി നിർത്തുന്നത് യൂറോപ്പുകാരെ എങ്ങനെ ബാധിക്കും ?

വരാനിരിക്കുന്ന ശൈത്യകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈദ്യുതി ക്ഷാമം കൂടും. ഇങ്ങനെ വന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ വാതകം രാജ്യങ്ങള്‍ക്ക് ആവശ്യമാണ്. ഇറക്കുമതി ചെയ്യുന്ന വാതകങ്ങള്‍ സൂക്ഷിച്ച് വയ്ക്കാന്‍ ഉള്ള പദ്ധതികള്‍ അടക്കം നിരവധി മാര്‍ഗങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ റഷ്യ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.

ഇതോടെ ഹ്രസ്വകാല കരാറുകള്‍ റദ്ദാക്കി പൈപ്പ് ലൈന്‍ വഴി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കാനായിരുന്നു റഷ്യ ഉദ്ദേശിച്ചത്. അതിനാല്‍ തന്നെ നോർഡ് സ്ട്രീം 2വിന് വേഗത്തില്‍ അംഗീകാരം നല്‍കണമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ നേരത്തേ പറഞ്ഞിരുന്നു.

റഷ്യക്ക് യൂറോപ്പിലേക്കുള്ള വാതകം നിർത്തലാക്കാനാകുമോ ?

യൂറോപ്പിന് റഷ്യൻ വാതകം ആവശ്യമുള്ളപോലെ ഗാസ്പ്രോമിന് യൂറോപ്യൻ വിപണിയും ആവശ്യമാണ്. യുക്രൈൻ സംഘർഷം കൂടുതൽ രൂക്ഷമായാല്‍ യൂറോപ്പിലേക്കുള്ള വിതരണം റഷ്യ നിർത്തലാക്കില്ലെന്ന് പലരും കരുതുന്നത് അതുകൊണ്ടാണ്.

പരസ്പരാശ്രിതത്വം റഷ്യൻ ഉദ്യോഗസ്ഥരെ ആക്രമണത്തില്‍ നിന്നും പിന്തിപ്പിക്കുമെന്നും പലരും കരുതുന്നുണ്ട്. അതേസമയം, യുക്രൈന്‍ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ശീതകാല ക്ഷാമം പരിഹരിക്കാന്‍ യുഎസിൽ നിന്നും അൾജീരിയയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും കപ്പൽ വഴി വാതകം കൊണ്ടുവരാനും സ്വന്തം നാട്ടില്‍ വാതക സാന്നിധ്യം കണ്ടെത്താനും യൂറോപ്യന്‍ രാജ്യങ്ങള്‍ ഏറെ ശ്രമം നടത്തുന്നുണ്ടെന്നതും വസ്തുതയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.