ETV Bharat / international

വാഷിങ്‌ടൺ ഡിസി പൂർണമായും അടച്ചു; വീടുകളില്‍ തുടരാൻ ജനങ്ങൾക്ക് നിർദേശം

കൊവിഡ് വ്യാപനം തടയുന്നതിന് ജനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും ഏപ്രില്‍ 24 വരെ ആവശ്യ സേവനങ്ങളല്ലാത്ത എല്ലാ വ്യാപാര മേഖലകളും അടച്ചിടുന്നതായും ജില്ല ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു.

Washington DC closes all non-essential businesses  orders people to stay home  Washington dc closed mayor muriel browsi വാഷിങ്ടൺ ഡിസി വാഷിങ്‌ടൺ ഡിസി പൂർണമായും അടച്ചു  വീടുകളില്‍ തുടരാൻ ജനങ്ങൾക്ക് നിർദേശം  അമേരിക്കയില്‍ കൊവിഡ്  കൊവിഡ് ആഗോള വാർത്ത
വാഷിങ്‌ടൺ ഡിസി പൂർണമായും അടച്ചു; വീടുകളില്‍ തുടരാൻ ജനങ്ങൾക്ക് നിർദേശം
author img

By

Published : Mar 26, 2020, 10:07 AM IST

വാഷിങ്‌ടൺ: കൊവിഡ് വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 വരെ വാഷിങ്‌ടൺ ഡി.സിയിലെ എല്ലാ ബിസിനസ് സ്ഥാപനങ്ങളും അടച്ചു പൂട്ടാൻ വാഷിങ്‌ടൺ ഡി.സി ഭരണകൂടം ഉത്തരവിട്ടു. ജനങ്ങളോട് വീടുകൾ തന്നെ തുടരാനും നിർദ്ദേശം നല്‍കി. അമേരിക്കയുടെ തലസ്ഥാന നഗരിയായ വാഷിങ്‌ടണില്‍ ഇതുവരെ സ്ഥിരീകരിച്ചത് 185 കേസുകളാണ്. കൊവിഡിനെ തുടർന്ന് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന് ജനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും ഏപ്രില്‍ 24 വരെ ആവശ്യ സേവനങ്ങളല്ലാത്ത വ്യാപാര മേഖലകളും അടച്ചിടുന്നതായും ജില്ല ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു.

ഞങ്ങൾ നിങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും നല്ല അയൽവാസിയാകുക, വീട്ടിൽ തുടരുക എന്ന സന്ദേശവും വാഷിങ്‌ടൺ ഡിസി ഭരണകൂടം പുറത്തിറക്കിയ ഉത്തരവിലൂടെ ജനങ്ങൾക്ക് നല്‍കുന്നുണ്ട്.

പ്രദേശത്ത് പത്തോ അതില്‍ അധികമോ ആളുകൾ കൂടുന്നത് നിരോധിച്ചിരിക്കുന്നതായും വാഷിങ്‌ടൺ ഡിസി മേയർ മുറേയല്‍ ബ്രൗസി അറിയിച്ചു. വിനോദ സഞ്ചാരം, ജിം, ഹെല്‍ത്ത് ക്ലബുകൾ, മസാജ് സ്ഥാപനങ്ങൾ, തിയറ്ററുകൾ, നൈറ്റ് ക്ലബുകൾ, സലൂണുകൾ എന്നിങ്ങനെ അവശ്യ സേവനങ്ങൾ അല്ലാത്തവ എല്ലാം അടപ്പിക്കുകയാണ് ഉത്തരവിന്‍റെ ലക്ഷ്യമെന്നും മേയർ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായുള്ള വെന്‍റിലേറ്ററുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ടെസ്റ്റിംഗ് സപ്ലൈസ്, മെഡിക്കൽ സപ്ലൈസ്, മറ്റ് ആവശ്യമായ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് ക്യാഷ് റിസർവ് ഫണ്ടിന്‍റെ 15 മില്യൺ യുഎസ് ഡോളർ അധികമായി ഉപയോഗിക്കാനും മേയർ ഉത്തരവിട്ടു. കൊവിഡ് പ്രതിരോധത്തിനായി ഇതുവരെ 53.15 ദശലക്ഷം യുഎസ് ഡോളറാണ് അനുവദിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.