ലൈമ: കൊവിഡ് മൂലം വരുമാനം നഷ്ടപ്പെട്ടുവെന്നും ഇതിനാൽ മൃഗങ്ങളെ പോറ്റാൻ സാധിക്കുന്നില്ലെന്നും പെറുവിലെ മൃഗശാല അധികൃതര്‍. അടുത്ത രണ്ടാഴ്ചത്തേക്ക് ഭക്ഷണം നൽകാൻ കഴിയുമെങ്കിലും പിന്നീടങ്ങോട്ട് മൃഗങ്ങളെ പോറ്റാൻ കടം വാങ്ങേണ്ട അവസ്ഥയാണെന്നാണ് ആമസോൺ ഷെൽട്ടറിൽ നിന്നുള്ള മാനേജർമാർ പറയുന്നത്. മൃഗശാലകളുടെ അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍ സഹായം ആവശ്യപ്പെട്ട് പെറുവിയൻ അധികാരികൾക്ക് കത്തയച്ചെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. ലാറ്റിൻ അമേരിക്കയിൽ കൊവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് പെറു. 19,250 ആളുകൾക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 530 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വരുമാനം നിലച്ചതോടെ പെറുവിലെ മൃഗശാലകൾ ദുരിതത്തിൽ - കൊവിഡ് 19
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വരുമാനം നിലച്ചതോടെ നിലവില്‍ മൃഗങ്ങൾക്കുള്ള ഭക്ഷണം പോലും വാങ്ങാൻ സാധിക്കാത്ത അസ്ഥയാണ്