ETV Bharat / international

ബ്രസീൽ അതിർത്തി അടച്ചു; വെനസ്വേലയിൽ പ്രതിഷേധം ശക്തം - യുവാൻ ഗ്വീഡോ

ബ്രസീല്‍ അതിർത്തി അടയ്ക്കാൻ ഉത്തരവിട്ട പ്രസിഡന്‍റ് നിക്കോളസ് മഡുറോക്കെതിരെയാണ് വെനസ്വേലയിൽ പ്രതിഷേധം രൂക്ഷമാകുന്നത്. പ്രതിഷേധക്കാർക്കെതിരെ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് മരണം. നിരവധി പേർക്ക് പരിക്ക്.

venezuela
author img

By

Published : Feb 23, 2019, 11:31 AM IST

വിദേശത്ത് നിന്നുള്ള സഹായങ്ങൾ രാജ്യത്തെത്തുന്നത് തടയാനാണ് ബ്രസീലുമായുള്ള അതിർത്തി അടയ്ക്കാൻ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ ഉത്തരവിട്ടത്. ബ്രസീൽ കൂടാതെ കൊളംബിയ അതർത്തിയും അടയ്ക്കണമെന്ന് മഡുറോ മുന്നറിയിപ്പ് നൽകിട്ടുണ്ട്. എന്നാൽ അമേരിക്ക ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന നാടകമാണ് സഹായമെത്തിക്കലെന്നാണ് മഡുറോയുടെ ആരോപണം.

അതേസമയം കൊളംബിയൻ അതിർത്തിയിൽ യുഎസ് എത്തിച്ച ദുരിതാശ്വാസ സഹായം ഏറ്റുവാങ്ങാൻ സ്വയം പ്രഖ്യാപിത ഇടക്കാല പ്രസിഡന്‍റ് യുവാൻ ഗ്വീഡോ വിലക്ക് വകവയ്ക്കാതെ പുറപ്പെട്ടു. രാജ്യത്ത് സഹായമെത്തിയിലെങ്കിൽ 3 ലക്ഷം പേർ മരിച്ചു വീഴുമെന്ന് ഗ്വീഡോ അറിയിച്ചു. എന്നാൽ ഗ്വീഡോയുടെ നീക്കം പൊളിക്കാൻ ഭക്ഷ്യവസ്തുക്കളും മരുന്നും വിതരണം ചെയ്യാൻ മഡുറോ ഉത്തരവിട്ടു. ഗ്വീഡോയുടെ ശ്രമം യുഎസ് സൈനിക ഇടപെടൽ വിളിച്ചുവരുത്താനാണെന്ന് മഡുറോ കുറ്റപ്പെടുത്തി.

കഠുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഭക്ഷണവും മരുന്നുംപോലും ദുർലഭമായ വെനസ്വേലയിൽ നിന്ന് 30 ലക്ഷം പേർ പലായനം ചെയ്തു എന്നാണ് യുഎൻ കണക്ക്.

Intro:Body:

 ബ്രസീലുമായുള്ള അതിർത്തി അടയ്ക്കാൻ വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോ ഉത്തരവിട്ടതിനെതിരെയുള്ള പ്രതിഷേധം ശക്തമാവുന്നു. സൈന്യത്തിന്‍റെ വെടിവയ്പിൽ രണ്ട് പേർ മരിയ്ക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

വിദേശ സംഘടനകൾ ജനങ്ങൾക്ക് സഹായമെത്തിക്കുന്നത് തടയാനാണ് മദൂറോ ബ്രസീൽ അതിർത്തി അടച്ചത്. അമേരിക്ക ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന നാടകമാണ് സഹായമെത്തിക്കലെന്നാണ് മദൂറോയുടെ ആരോപണം. 

കൊളംബിയയുമായുള്ള അതിർത്തി അടക്കുന്നതും പരിഗണനയിലാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഭക്ഷണവും മരുന്നുംപോലും ദുർലഭമായ വെനിസ്വേലയിൽ നിന്ന് 30 ലക്ഷം പേർ പലായനം ചെയ്തു എന്നാണ് യുഎൻ കണക്ക്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.