ന്യൂയോർക്ക്: ഫൈസർ, മോഡേണ വാക്സിനുകൾ സ്വീകരിക്കുന്ന ഒരു വിഭാഗം ആളുകൾക്ക് ഹൃദയ വീക്കത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടും 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷന് ശിപാർശ ചെയ്യുന്നത് യുഎസ് സർക്കാർ തുടരുന്നുവെന്ന് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി).
വാക്സിനേഷൻ ഹൃദയപേശികളിലുണ്ടാകുന്ന വീക്കം (മയോകാര്‍ഡൈറ്റിസ്) സീറസ് പെരികാർഡിയത്തിനുണ്ടാകുന്ന വീക്കം (പെരികാർഡൈറ്റിസ്) തുടങ്ങിയ ഹൃദ്രോഗങ്ങളുടെ അപകട സാധ്യതകളെ കൂട്ടുന്നുവെന്ന് സിഡിസി അറിയിച്ചു. എന്നിരുന്നാലും കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ച രോഗികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ട്.
Also Read: ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
വാക്സിൻ സ്വീകരിക്കുന്നവർക്ക് നെഞ്ചുവേദന, ശ്വാസതടസം, ഹൃദയമിടിപ്പിന്‍റെ വേഗതയിലുണ്ടാകുന്ന വ്യതിയാനം തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണമെന്നും സിഡിസി അറിയിച്ചു. മയോകാർഡിറ്റിസിന്‍റെ റിപ്പോർട്ടുകൾ സിഡിസിയുടെ രോഗപ്രതിരോധ നടപടികളെക്കുറിച്ചുള്ള ഉപദേശക സമിതി അവലോകനം ചെയ്യാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഏജൻസിയുടെ ഭാഗത്ത് നിന്നുള്ള അറിയിപ്പ്.