ETV Bharat / international

സമാധാന ചർച്ചകളിൽ അഫ്ഗാൻ സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് യുഎസ്

അമേരിക്കൻ നയതന്ത്രജ്ഞരും താലിബാനും തമ്മിൽ ദോഹയിൽ നടന്ന ചർച്ചകളിൽ അഫ്ഗാൻ സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നില്ല

സമാധാന ചർച്ചകളിൽ അഫ്ഗാൻ സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് യുഎസ്
author img

By

Published : Jun 8, 2019, 11:27 AM IST

വാഷിംങ്ടൺ: താലിബാനുമായുള്ള സമാധാന ചർച്ചകളിൽ അഫ്ഗാൻ സ്ത്രീകളുടെ പങ്ക് ഉൾപ്പെടുത്തണമെന്നാവശ്യവുമായി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ ആർ പോംപിയോക്ക് യുഎസ് കോൺഗ്രസ് അംഗങ്ങൾ കത്തയച്ചു. അമേരിക്കൻ നയതന്ത്രജ്ഞരും താലിബാനും തമ്മിൽ ദോഹയിൽ ഫെബ്രുവരി, മെയ് മാസങ്ങളിൽ നടന്ന ചർച്ചകളിൽ അഫ്ഗാൻ സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നില്ല. അഫ്ഗാൻ സ്ത്രീകളുടെ ശബ്ദം ചർച്ചകളിൽ ഉയരണം. സ്ത്രീകളുടെ അവകാശങ്ങൾ മാത്രമല്ല, അവരുടെ രാജ്യത്തിന്റെ ഭാവിയിലും സ്ത്രീകൾ മുന്നിൽ തന്നെയുണ്ടാകണം. അതിനാൽ താലിബാനുമായി എല്ലാ ചർച്ചകളിലും അഫ്ഗാൻ വനിതകളുടെ ഇടപെടൽ സംരക്ഷിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടായിരുന്നു കത്ത്.

കഴിഞ്ഞ 18 വർഷത്തിനിടയിൽ അഫ്ഗാൻ സ്ത്രീകളുടെ നേട്ടങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഉറപ്പുവരുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് കത്തിൽ നിർദ്ദേശമുണ്ട്. കത്തിന്‍റെ ഒരു പതിപ്പ് യുഎസ് പ്രതിനിധി സൽമേ ഖലീൽസാദിനും നൽകി.

നിലവിൽ സ്കൂളുകളിലും സർവ്വകലാശാലകളിലും 68,000 ത്തോളം അഫ്ഗാൻ വനിതകളാണ് ജോലി ചെയ്യുന്നെന്നാണ് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിന്‍റെ റിപ്പോർട്ട്. 10,000ത്തോളം അഫ്ഗാൻ വനിത ഡോക്ടർമാരും അധികം വനിതകളും ആരോഗ്യമേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. കൂടാതെ അഫ്ഗാൻ വനിതകൾക്കായി രാജ്യം 77,000 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.

Intro:Body:

https://www.aninews.in/news/world/asia/us-urges-inclusion-of-afghan-women-in-ongoing-peace-talks20190608092805/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.