വാഷിങ്ടൺ: യുഎസിലെ ന്യൂജേഴ്‌സിയിലുണ്ടായ വെടിവയ്‌പിൽ രണ്ട് പേർ മരിച്ചു. 12ഓളം പേർക്ക് പരിക്കേറ്റു. 30കാരനായ യുവാവും 25കാരിയായ യുവതിയുമാണ് വെടിവയ്‌പിൽ കൊല്ലപ്പെട്ടത്. ഹൗസ് പാർട്ടിക്കിടെയാണ് അക്രമമുണ്ടായതെന്നും വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും ന്യൂജേഴ്‌സി പൊലീസ് അറിയിച്ചു. മാസ് വെടിവയ്‌പാണ് ഉണ്ടായതെന്നും പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും ന്യൂജേഴ്‌സി ഗവർണർ ട്വിറ്ററിൽ കുറിച്ചു.
ALSO READ: യു.എസിൽ വെടിവയ്‌പ്പ്; എട്ടു പേർ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം ഒഹ്യോയിലെ യങ്‌സ്ടൗണിലുണ്ടായ വെടിവയ്‌പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പേർക്ക് പരിക്കേറ്റു. യുഎസിൽ ഓരോ വർഷവുമുണ്ടാകുന്ന വെടിവയ്‌പിൽ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെടുന്നത്. രാജ്യത്ത് വെടിവയ്‌പ് പകർച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്നും അന്താരാഷ്‌ട്ര തലത്തിൽ വിഷയം രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുന്നതുമാണെന്ന് കഴിഞ്ഞ ദിവസം ജോ ബൈഡൻ പറഞ്ഞിരുന്നു.