വാഷിങ്‌ടണ്‍: ചൈനീസ് സൈനിക ശേഷി ഉയർത്തുന്ന ഭീഷണി കണക്കിലെടുത്ത് ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുമായി അമേരിക്ക പങ്കാളിയാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈനിക മുന്നേറ്റം ഭീഷണിയാണെന്നും യുഎസ് പ്രതിരോധ വകുപ്പ് ആവുന്നതെല്ലാം ചെയ്യുന്നുവെന്നും മൈക് പോംപിയോ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കീഴിൽ പ്രതിരോധ വകുപ്പ്, സൈന്യം, ദേശീയ സുരക്ഷാ സ്ഥാപനം എന്നിവ അമേരിക്കൻ ജനതയെ സംരക്ഷിക്കാൻ കഴിയുന്ന വിധത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും സഖ്യകക്ഷികളുമായി പങ്കാളികളാകും. ദക്ഷിണ കൊറിയ, ജപ്പാൻ, ബ്രസീലിൽ, യൂറോപ് എന്നിവരുമായും പങ്കാളികള്‍ ആകുമെന്ന് മൈക് പോംപിയോ പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.