വാഷിങ്ടണ്‍: കൊവിഡ് മഹാമാരിയെ ഇല്ലായ്മ ചെയ്താല്‍ ക്യാൻസറിനെ ഉന്മൂലനം ചെയ്യാൻ സർക്കാർ സമഗ്രമായ ശ്രമം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. മിഷിഗനിലെ കലമാസുവിൽ ഫൈസർ വാക്സിൻ നിർമാണ കേന്ദ്രത്തിൽ നടത്തിയ പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു ബൈഡൻ.
മൂത്തമകൻ ബ്യൂവിനെ ക്യാൻസറിനാൽ നഷ്ടപ്പെട്ട ബൈഡൻ, കാൻസറിനെ ചെറുക്കുന്നതിനായുള്ള നൂതന ഗവേഷണ ശ്രമങ്ങൾക്ക് മികച്ച ശാസ്ത്രജ്ഞരെ രാജ്യത്തേക്ക് കൊണ്ടുവരുമെന്നും പ്രതിജ്ഞയെടുത്തു. ഈ വർഷാവസാനത്തോടെ അമേരിക്ക കൊവിഡില്‍ നിന്ന് മുക്തി നേടി സാധാരണ നിലയിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നതായും ബൈഡൻ പറഞ്ഞു. ജൂലൈ അവസാനത്തോടെ 600 മില്യൺ ഡോസ് കൊവിക്സ് വാക്സിൻ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.