ETV Bharat / international

ചൈനയുടെ പ്രകോപനങ്ങള്‍ക്കിടെ ഇന്ത്യക്ക് പിന്തുണയറിയിച്ച് യുഎസ്

യുഎസ് മുന്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി ആലീസ് ജി വെല്‍സാണ് പിന്തുണയറിയിച്ചത്. മെയ് ആദ്യവാരം മുതല്‍ ലഡാക്കിലെ നിയന്ത്രണ രേഖക്ക് സമീപവും സിക്കിമിലും ഇന്ത്യന്‍ ചൈനീസ് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് പിന്തുണ അറിയിച്ചത്.

Breaking News
author img

By

Published : Jun 13, 2020, 12:20 PM IST

Updated : Jun 13, 2020, 3:10 PM IST

വാഷിംഗ്‌ടണ്‍: ഇന്ത്യക്കെതിരെയുള്ള ചൈനയുടെ നിരന്തര പ്രകോപനങ്ങളില്‍ യുഎസ് ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ആലീസ് ജി വെല്‍സ്. യുഎസ് മുന്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയാണ് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്‌തത്. പുറമെ നിന്ന് സന്തുലനം പാലിക്കാന്‍ പ്രയാസമാണെന്നും എങ്കിലും യുഎസ് ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ആലീസ് ജി വെല്‍സ് ട്വീറ്റ് ചെയ്‌തു. യുഎസ് ഇന്ത്യ ദോസ്‌തി, ഇന്ത്യ എന്ന ഹാഷ്‌ടാഗുകളോടെയാണ് ട്വീറ്റ്. മെയ് ആദ്യവാരം മുതല്‍ ലഡാക്കിലെ നിയന്ത്രണ രേഖക്ക് സമീപവും സിക്കിമിലും ഇന്ത്യന്‍ ചൈനീസ് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. മെയ് 27ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് മുന്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി പിന്തുണയുമായി എത്തിയത്.

സൈനിക തലത്തിലും നയതന്ത്രതലത്തിലും പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജൂണ്‍ ആറിന് ലഫ്‌റ്റനന്‍റ് ജനറല്‍ ഹരീന്ദര്‍ സിങും ചൈനീസ് മേജര്‍ ജനറല്‍ ലിയു ലിന്നും കമാന്‍ഡര്‍ ലെവല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആദ്യ ഘട്ട ചര്‍ച്ചയുടെ ഫലമായി ഗല്‍വാന്‍ നാല, പട്രൊളിങ് പോയിന്‍റ് 15, ഹോട് സ്‌പ്രിങ്‌സ് എന്നീ മേഖലകളില്‍ നിന്ന് ഇരു രാജ്യങ്ങളിലെയും സൈന്യം 2.5 കിലോ മീറ്റര്‍ പിന്‍വാങ്ങിയിരുന്നു. ഇന്നലെ മേജര്‍ ജനറല്‍മാര്‍ തമ്മിലും പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Last Updated : Jun 13, 2020, 3:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.