ETV Bharat / international

ഹോങ്കോങ് ദേശീയ സുരക്ഷാ നിയമം; ചൈനക്കെതിരെ അമേരിക്ക പ്രമേയം പാസാക്കി - ചൈന ദേശീയ സുരക്ഷാ നിയമം

ചൈനീസ് സർക്കാരിന്‍റെ ഹോങ്കോങ്ങിലെ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ ഹോങ്കോങ്ങിലെ ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണെന്നും മേരിലാൻഡിലെ ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളൻ പറഞ്ഞു

US Senate passes bill  Hong Kong security law  Hong Kong Autonomy Act  China  Sino-British Joint Declaration  ഹോങ്കോങ് ദേശീയ സുരക്ഷാ നിയമം  അമേരിക്ക പ്രമേയം പാസാക്കി  ഹോങ്കോങ്  ചൈന ദേശീയ സുരക്ഷാ നിയമം  ചൈന അമേരിക്ക
ഹോങ്കോങ് ദേശീയ സുരക്ഷാ നിയമം; ചൈനക്കെതിരെ അമേരിക്ക പ്രമേയം പാസാക്കി
author img

By

Published : Jun 26, 2020, 8:47 AM IST

വാഷിംഗ്‌ടൺ: ഹോങ്കോങ്ങിൽ വിവാദമായ ദേശീയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള തീരുമാനത്തിന് ചൈനക്ക് ഉപരോധം ഏർപ്പെടുത്തുന്ന പ്രമേയം അമേരിക്ക പാസാക്കി. ബില്ലുകളിലൊന്നിൽ ഹോങ്കോങ്ങിന്‍റെ സ്വയംഭരണത്തെ നിയന്ത്രിക്കാൻ ചൈനയെ സഹായിക്കുന്ന വ്യക്തികൾക്കും വ്യവസായങ്ങൾക്കും എതിരെ ഉപരോധം ഏർപ്പെടുത്തും. പെൻ‌സിൽ‌വാനിയയിലെ റിപ്പബ്ലിക്കൻ സെനറ്റർ പാറ്റ് ടോമിയും മേരിലാൻഡിലെ ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളനും ചേർന്നാണ് പ്രമേയം തയ്യാറാക്കിയത്. ചൈനീസ് സർക്കാരിന്‍റെ ഹോങ്കോങ്ങിലെ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ ഹോങ്കോങ്ങിലെ ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണെന്നും വാൻ ഹോളൻ പറഞ്ഞു.

ഹോങ്കോങ്ങിന് സ്വയംഭരണം ഉറപ്പ് നൽകുന്നതിനായി 1984 ൽ ഒപ്പുവച്ച ചൈന-ബ്രിട്ടീഷ് സംയുക്ത പ്രഖ്യാപനം ലംഘിച്ചതിന് ചൈനയെ അപലപിക്കുന്ന പ്രമേയമാണ് രണ്ടാമത്തേത്. മിസോറിയിലെ റിപ്പബ്ലിക്കൻ സെനറ്റർ ജോഷ് ഹാവ്‌ലിയാണ് ഈ പ്രമേയം തയ്യാറാക്കിയത്. ചൈനയുടെ പുതിയ സുരക്ഷാ നിയമം ഹോങ്കോങ്ങുകാരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കനത്ത പ്രഹരമായിരിക്കും. ഇത് 1997 മുതലുള്ള ഒരു രാജ്യം, രണ്ട് വ്യവസ്ഥ തത്വത്തിൽ നിന്നുള്ള സ്ഥിരമായ ഇടവേളയാണെന്നും ഹാവ്‌ലി പറഞ്ഞു. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകുന്നതിനുമുമ്പ് ജനപ്രതിനിധിസഭയിൽ പ്രമേയം പാസാവണം.

ഹോങ്കോങ്ങിൽ നടന്ന വൻ പ്രകടനങ്ങൾ സുരക്ഷാ നിയമം നടപ്പാക്കുന്നതിൽ നിന്ന് ചൈനയെ തടഞ്ഞുവെങ്കിലും കാലതാമസമില്ലാതെ നിയമനിർമാണം നടത്തുമെന്ന് ബെയ്‌ജിങ് വ്യക്തമാക്കി. നിയമപ്രകാരം, മുൻ ബ്രിട്ടീഷ് കോളനിയിലെ രഹസ്യ പൊലീസ് വകുപ്പിനോടൊപ്പം നിയമനിർമാണം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഒരു പൊലീസ് യൂണിറ്റ് സ്ഥാപിക്കും. നിയമനിർമാണം നടപ്പാക്കാൻ തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്ന് ചൈനയും ഹോങ്കോങ്ങും വാദിച്ചിട്ടും സുരക്ഷാ നിയമത്തെ അന്താരാഷ്ട്ര സമൂഹം വിമർശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.