ETV Bharat / international

ട്രംപിന് കടിഞ്ഞാണിട്ട് സെനറ്റ്; സൈനികനീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന്‍റെ അനുമതി വേണം

ട്രംപിന്‍റെ നിര്‍ദേശ പ്രകാരം ഇറാന്‍റെ മുതിര്‍ന്ന സൈനികതലവന്‍ ഖാസിം സുലൈമാനിയെ വധിച്ചത് വിവാദമായതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ ബില്ല് തയാറാക്കിയത്. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിന്‍റെ അധികാരം നിയന്ത്രിക്കാനുള്ള ബില്ലിനെ അനുകൂലിച്ചു.

US government  Donald Trump  Trump's war power  Trump's war powers on Iran  ഡൊണാള്‍ഡ് ട്രംപ്  അമേരിക്കന്‍ സെനറ്റ്  അമേരിക്കന്‍ വാര്‍ത്തകള്‍
ട്രംപിന് കടിഞ്ഞാണിട്ട് സെനറ്റ്; സൈനികനീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന്‍റെ അനുമതി വേണം
author img

By

Published : Feb 14, 2020, 9:19 AM IST

വാഷിങ്ടണ്‍: അന്താരാഷ്‌ട്ര സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അധികാരങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിച്ച് അമേരിക്കന്‍ സെനറ്റ്. കോണ്‍ഗ്രസിന്‍റെ അനുമതിയില്ലാതെ ഇറാനുമേല്‍ ആക്രമണം നടത്താനുള്ള ട്രംപിന്‍റെ പ്രത്യേക അധികാരത്തെ നിയന്ത്രിക്കാനുള്ള ബില്ല് സെനറ്റില്‍ പാസായി. 45 ന് എതിരെ 55 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. ഇനി കോണ്‍ഗ്രസിനോട് കൂടിയാലോചിക്കാതെ ഇറാനിലെ സൈനിക നീക്കങ്ങള്‍ക്ക് ട്രംപിന് അനുമതി നല്‍കാനാകില്ല. പുതിയ നടപടി അമേരിക്കയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുമെന്നാണ് ട്രംപ് പ്രതികരിച്ചത്. ട്രംപിന്‍റെ നിര്‍ദേശ പ്രകാരം ഇറാന്‍റെ മുതിര്‍ന്ന സൈനികതലവന്‍ ഖാസിം സുലൈമാനിയെ വധിച്ച സംഭവം അന്താരാഷ്‌ട്ര തലത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിലെ സൈനികനടപടികള്‍ക്ക് ഉത്തരവിടാനുള്ള ട്രംപിന്‍റെ പ്രത്യേക അധികാരത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.

ട്രംപിന്‍റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സിന് മുന്‍തൂക്കമുള്ള സെനറ്റിലാണ് ബില്ല് പാസായിരിക്കുന്നത്. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിന്‍റെ അധികാരം നിയന്ത്രിക്കാനുള്ള ബില്ലിനെ അനുകൂലിച്ചു. വ്യാഴാഴ്‌ച നടന്ന വോട്ടെടുപ്പിന് മുമ്പ് ബില്ലിനെ അനുകൂലിക്കരുതെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു. രാജ്യത്തിന്‍റെ സുരക്ഷയ്‌ക്ക് നിയമം അത്യാവശ്യമാണെന്നായിരുന്നു ട്രംപിന്‍റെ വാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.