വാഷിംഗ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇംപീച്ച്‌മെന്‍റ് സെനറ്റിൽ ബുധനാഴ്‌ച ആരംഭിച്ചു. കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് ഇംപീച്ച്‌മെന്‍റിന് കാരണമായി സെനറ്റ് ചൂണ്ടിക്കാട്ടിയത്.
2020 ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ജോ ബിഡന്‍റെ വിജയം സ്ഥിരീകരിക്കുന്നതിൽ നിന്ന് കോൺഗ്രസിനെ തടയുന്നതിനായി ജനുവരി ആറിന് യു.എസ് ക്യാപിറ്റോളില്‍ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിൽ ട്രംപ് നടത്തിയ പ്രസംഗമാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഇംപീച്ച്മെന്‍റ് സംബന്ധിച്ച ആര്‍ട്ടിക്കിള്‍ ജനപ്രതിനിധി സഭ ചേംബറില്‍ സമർപ്പിച്ചിരുന്നു. ജനുവരി 20ന് അമേരിക്കയുടെ 46-ാമത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത ജോ ബൈഡനോട് ട്രംപ് പരാജയപ്പെട്ടിരുന്നു. എന്നാൽ ട്രംപ് ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.