അമേരിക്ക : കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചുള്ള അമേരിക്കയിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ ടെക്സാസിലാണ് ഇത് സ്ഥിരീകരിച്ചത്. പ്രായം അമ്പതുകളിലുള്ള കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത ആളാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അമേരിക്കയില്‍ വ്യാപകമായി ഒമിക്രോണ്‍ പടരുന്ന സാഹചര്യമാണുള്ളത്. അമേരിക്കയില്‍ പുതുതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ 73 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്.
മരിച്ചയാളുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഈ വ്യക്തിക്ക് മുന്‍പ് കോവിഡ് പിടിപെട്ടിട്ടുണ്ടെന്നും വാക്‌സിന്‍ സ്വീകരിക്കാത്ത വ്യക്തിയാണെന്നും അധികൃതര്‍ വ്യക്തമാക്കി. മരിച്ച വ്യക്തിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
ALSO READ: ഇന്ത്യയില്‍ 200 കടന്ന് ഒമിക്രോണ്‍ രോഗികള്‍; 5,326 പേര്‍ക്ക് കൊവിഡ്
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗം രൂക്ഷമാകാനുള്ള സാധ്യത വളരെ കുറവാണെന്നും അതുകൊണ്ടുതന്നെ വാക്‌സിനെടുക്കാത്തവരോട് കുത്തിവയ്പ്പെടുക്കാനും അധികൃതര്‍ ആവശ്യപ്പെടുന്നു.
ടെക്‌സാസില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നതിനിടയിലാണ് ഒമിക്രോണ്‍ വകഭേദം കേസുകളുടെ എണ്ണം വീണ്ടും വര്‍ധിപ്പിച്ചത്. ഹൂസ്റ്റണില്‍ സ്ഥിരീകരിക്കുന്ന പുതിയ കോവിഡ് കേസുകളില്‍ 82 ശതമാനവും പുതിയ വകഭേദമാണ്. ഏറ്റവും വ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍. വാക്‌സിന്‍റെ പ്രതിരോധ ശേഷിയും ഒമിക്രോണിന് മറികടക്കാന്‍ സാധിക്കുന്നത് ആശങ്ക വര്‍ധിക്കുന്നു.