ETV Bharat / international

ഇറാനിയൻ ഹാക്കര്‍മാര്‍ യുഎസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് മൈക്രോസോഫ്റ്റ്

author img

By

Published : Oct 5, 2019, 12:12 PM IST

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍, ഇറാന് പുറത്ത് ജീവിക്കുന്ന പ്രമുഖ ഇറാനിയൻ വ്യക്തികള്‍, ജേണലിസ്റ്റുകള്‍ എന്നിവരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യാൻ ശ്രമിച്ചത്.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്

സാൻഫ്രാൻസിസ്കോ: ഇറാൻ സര്‍ക്കാരിന് കീഴിലുള്ള ഒരു കൂട്ടം ഹാക്കര്‍മാര്‍ 2020 ല്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിരുന്നതായി മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഫോസ്‌ഫറസ് എന്ന് മൈക്രോസോഫ്റ്റ് വിളിക്കുന്ന ഹാക്കാര്‍മാരാണിതിന് പിന്നിലെന്നും കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ്-സെപ്‌തംബര്‍ മാസങ്ങളില്‍ അമേരിക്കൻ ജനതയുടെ ഇ-മെയില്‍ ഹാക്ക് ചെയ്യാൻ രണ്ടായിരത്തി എഴുന്നൂറിലധികം ശ്രമങ്ങളുണ്ടായി. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍, ഇറാന് പുറത്ത് ജീവിക്കുന്ന പ്രമുഖ ഇറാനിയന്‍ വ്യക്തികള്‍, ജേണലിസ്റ്റുകള്‍ എന്നിവരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യാൻ ശ്രമിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഹാക്കര്‍മാരുടെ ലക്ഷ്യമെന്നും മൈക്രോസോഫ്റ്റ് കമ്പനി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാക്കിങ്ങിന് ശ്രമം നടന്ന അക്കൗണ്ടുകള്‍ സുരക്ഷിതമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. വിദേശ സഹായമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് ഇന്‍റര്‍നെറ്റ് വഴി നടക്കുന്ന ഹാക്കിങ്ങെന്നും അധികൃതര്‍ വ്യക്തമാക്കി.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.