വാഷിങ്ടൺ: അടുത്ത വർഷം അമേരിക്കൻ പ്രസിഡൻഷ്യൽ തെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ യുഎസ് മിലിട്ടറി സൈബർ യൂണിറ്റ് കൂടുതൽ സുരക്ഷ ശക്തമാക്കിയെന്ന് മാധ്യമ റിപ്പോർട്ടുകൾ. തെരെഞ്ഞെടുപ്പിൽ അനാവശ്യ ഇടപെടലുണ്ടായാൽ റഷ്യയിലെ മുതിർന്ന നേതാക്കളുടെയും ഉന്നതരുടെയും സ്വകാര്യ ഡേറ്റക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിൽ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ഉൾപ്പെടുന്നില്ലെന്നുമാണ് റിപ്പോർട്ട്. എന്നാൽ പെൻ്റഗൺ ഇതുവരെ ഔദ്യോഗിക പ്രസ്‌താവന നടത്തിയിട്ടില്ല.
2020ലെ പ്രസിഡൻഷ്യൽ തെരെഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ തടയുന്നതിനായി കടുത്ത മുന്നൊരുക്കങ്ങളാണ് അമേരിക്ക സ്വീകരിക്കുന്നത്. അമേരിക്കൻ തെരെഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ അടിസ്ഥാനരഹിതമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഈ മാസം വാഷിങ്ടണിൽ ആവർത്തിച്ചിരുന്നു.