ETV Bharat / international

യുഎസിൽ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത് പരിഗണനയിൽ: മൈക്ക് പോംപിയോ - മൈക്ക് പോംപിയോ

ടിക് ടോക് ഉള്‍പ്പെടെ ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തിലുള്ള എല്ലാ ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്

banning TikTok  Chinese apps  US 'looking at' banning  us tiktok ban  pompeo tiktok  India banned 59 apps  Chinese social media apps  Chinese Communist Party  യുഎസിൽ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത് പരിഗണനയിൽ: പോംപിയോ  മൈക്ക് പോംപിയോ  ടിക് ടോക്
പോംപിയോ
author img

By

Published : Jul 7, 2020, 4:10 PM IST

വാഷിങ്‌ടണ്‍: ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കുന്ന കാര്യം യുഎസ് പരിഗണനയിലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഫോക്സ് ന്യൂസിന്‍റെ ലോറ ഇൻഗ്രാമുമായി തിങ്കളാഴ്ച നടത്തിയ അഭിമുഖത്തിനിടെയാണ് പോംപിയോ ഇക്കാര്യം അറിയിച്ചത്. താനും പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും വിഷയം ഗൗരവമായി ചർച്ചചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ചൈനയിലെ നിയമങ്ങളെ കുറിച്ചുള്ള ആശങ്കകളാണ് ആപ്പ് നിരോധനത്തിലേക്ക് യുഎസിനെ നയിക്കുന്നത്. ടിക് ടോക് ഉള്‍പ്പെടെ ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തിലുള്ള എല്ലാ ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്. രാജ്യത്തിന്‍റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയ്ക്ക് വെല്ലുവിളിയുണ്ടെന്ന് ആരോപിച്ച് ടിക് ടോക്ക്, യുസി ബ്രൗസർ എന്നിവയുൾപ്പെടെ ചൈനീസ് ലിങ്കുകളുള്ള 59 ആപ്ലിക്കേഷനുകൾ കഴിഞ്ഞ ആഴ്ച ഇന്ത്യ നിരോധിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.