ഹൈദരാബാദ്: കഴിഞ്ഞ ആഴ്‌ച അമേരിക്ക ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിനെ മുതിര്‍ന്ന സൈനിക നേതാവ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ മധ്യേഷ യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഇന്നലെ ഇറാഖിലുള്ള അമേരിക്കന്‍ സൈനികതാവളത്തില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍ അമേരിക്കയ്‌ക്ക് തിരിച്ചടി നല്‍കിയതോടെ അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധമുണ്ടാകുമോയെന്ന് ആശങ്കയിലാണ് ലോകം.
ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്ക് കാര്യമായ നാശനഷ്‌ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു. സ്ഥിതിഗതികള്‍ പരിശോധിച്ചുവരുകയാണ് നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ലോകത്തുള്ളതില്‍ വച്ച് ഏറ്റവും മികച്ച ആയുധങ്ങള്‍ അമേരിക്കയുടെ പക്കലുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
യുദ്ധസാഹചര്യം ഉയര്‍ന്നുവന്നതോടെ ഇരു രാജ്യങ്ങളുടെയും സൈനികശക്‌തിയെക്കുറിച്ച് ലോകവ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ലോകത്തെ സൈനികശക്‌തികളുടെ പട്ടികയില്‍ അമേരിക്ക ഒന്നാമത് നില്‍ക്കുമ്പോള്‍ പതിനാലാമതാണ് ഇറാന്‍റെ സ്ഥാനം.
12 ലക്ഷത്തോളം സൈനികരാണ് അമേരിക്കയ്‌ക്കായി രംഗത്തിറങ്ങാന്‍ സജ്ജരായി നില്‍ക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ 14 കോടി റിസര്‍വ് സൈനികരും രാജ്യത്തിനുണ്ട്. എന്നാന്‍ മറുവശത്ത് ഇറാനില്‍ അഞ്ച് ലക്ഷം സൈനികരാണ് തയാറായി നില്‍ക്കുന്നത്. നാല് കോടി സൈനികര്‍ റിസര്‍വ് വിഭാഗത്തിലുമുണ്ട്.
48,422 യുദ്ധടാങ്കുകള്‍ അമേരിക്കയുടെ പക്കലുള്ളപ്പോള്‍ ഇറാന്‍റെ കൈവശമുള്ളത് 8577 എണ്ണം മാത്രമാണ്. ഇറാന്‍റെ പക്കലുള്ളതിനേക്കാള്‍ ആറിരട്ടി സൈനിക വാഹനങ്ങളും അമേരിക്കയ്‌ക്ക് സ്വന്തമായുണ്ട്. നാവികസേനാ ബലത്തിലും അമേരിക്കയാണ് മുന്നില്‍ 415 യുദ്ധക്കപ്പലുകള്‍ അമേരിക്കയുടെ സൈന്യത്തിലുള്ളപ്പോള്‍ 398 എണ്ണമാണ് ഇറാന് സ്വന്തമായുള്ളത്. വ്യോമശക്‌തിയില്‍ ഇറാനേക്കാള്‍ ഇരുപതിരട്ടി മുന്നിലാണ് അമേരിക്ക. ഇറാന്‍റെ പക്കലുള്ള 512 യുദ്ധവിമാനങ്ങളെ നേരിടാന്‍ അമേരിക്കയ്‌ക്ക് 10,170 വിമാനങ്ങളുണ്ട്.
ഏഴ് തരം മിസൈലുകള്‍ കൈവശമുള്ള അമേരിക്കയും പ്രതിരോധ ബജറ്റ് 716 ബില്യണ്‍ ഡോളറാണ്. മറുവശത്ത് 12 തരം മിസൈലുകള്‍ സ്വന്തമായുള്ള ഇറാന്‍റെ പ്രതിരോധ ബജറ്റ് വെറും ആറ് ബില്യണ്‍ ഡോളര്‍ മാത്രമാണ്.