മോസ്കോ: അഫ്ഗാനിസ്ഥാനില്‍ നിന്ന് 4000 സൈനികരെ തിരിച്ചുവിളിച്ച് യുഎസ്. വാഷിങ്ടണും താലിബാനും തമ്മില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുനരാംരംഭിച്ച പശ്ചാത്തലത്തിലാണ് സൈന്യത്തെ യുഎസ് തിരിച്ചുവിളിച്ചത്. മൂന്ന് മാസത്തെ അനിശ്ചിതത്വത്തിന് ശേഷം യുഎസുമായി ദോഹയില്‍ വച്ച് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് താലിബാൻ അറിയിച്ചിരുന്നു.
അഫ്ഗാൻ പ്രശ്നം രമ്യമായി പരിഹരിക്കാനും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനും ഇരുകൂട്ടുരും ശ്രമങ്ങള്‍ ആരംഭിതച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 4000 സൈന്യത്തെ പിൻവലിച്ചെങ്കിലും ഏകദേശം 8,000-9,000 യുഎസ് സൈനികർ അഫ്ഗാനില്‍ തുടരുന്നുണ്ട്. ഘട്ടം ഘട്ടമായാണ് സൈന്യത്തെ പൂര്‍ണമായും പിൻവലിക്കുക. സമാധാനത്തിനുള്ള അഫ്ഗാനിന്‍റെ ആഗ്രഹത്തോട് പ്രതികരിക്കാൻ താലിബാൻ സന്നദ്ധത കാണിക്കണമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സൽമൈ ഖലീൽസാദ് താലിബാനോടാവശ്യപ്പെട്ടു.