വാഷിങ്ടൺ: ‘പ്രസവ വിനോദസഞ്ചാര’ത്തിന് വിലങ്ങിടാൻ വിസ നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി അമേരിക്ക. ജനിക്കുന്ന കുഞ്ഞിന് വിദേശപൗരത്വം കിട്ടാനായി ഗർഭിണികൾ വിദേശരാജ്യങ്ങളിലെത്തി പ്രസവം നടത്തുന്നതിനെയാണ് പ്രസവ വിനോദസഞ്ചാരം അഥവാ ബർത്ത് ടൂറിസം എന്നുപറയുന്നത്. ഗർഭിണികൾക്ക് വിസാനിയന്ത്രണമേർപ്പെടുത്താനാണ് യു.എസ്. സർക്കാരിന്‍റെ തീരുമാനം. അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും അമേരിക്കന്‍ പൗരത്വം കിട്ടുമെന്നാണ് രാജ്യത്തെ നിയമം. അനധികൃതകുടിയേറ്റം നിയന്ത്രിക്കാനായി ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികളുടെ തുടർച്ചയാണിത്.
പ്രസവത്തിനായി മാത്രമാണ് അമേരിക്കയിലേക്ക് വരാന്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് ടൂറിസ്‌റ്റ് വിസ ലഭിക്കില്ല. അമേരിക്കന്‍ വിദേശകാര്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറത്തുവിട്ടിരിക്കുന്നത്. മറ്റ് ചികിത്സയ്‌ക്കായാണ് ഗര്‍ഭിണിയായ സ്‌്ത്രീകള്‍ അമേരിക്കയിലെത്തുന്നതെങ്കില്‍ സാധാരണ സഞ്ചാരികള്‍ക്കുള്ള പരിഗണന മാത്രമേ അവര്‍ക്ക് ലഭ്യമാവുകയുള്ളു. ചികിത്സയ്‌ക്ക് ആവശ്യമായ പണം കൈയിലുണ്ടെന്നും വിസാ അപേക്ഷകർ തെളിയിക്കണം. അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിൽ പ്രസവ വിനോദസഞ്ചാരത്തിന് വലിയ പ്രചാരമുണ്ട്. കോടികൾവാങ്ങി പ്രസവത്തിനായി സ്ത്രീകളെ യു.എസിലെത്തിക്കുന്ന ഒട്ടേറെ കമ്പനികളും പ്രവർത്തിക്കുന്നു. ഇതിന് തടയിടങ്ങാന്‍ കൂടിവേണ്ടിയാണ് ട്രംപ് സര്‍ക്കാരിന്‍റെ നടപടി.