ETV Bharat / international

യമനിലെ സൗദി ആക്രമണം; പിന്തുണ പിൻവലിച്ച് ജോ ബൈഡൻ - അമേരിക്ക

അമേരിക്കൻ പ്രസിഡന്‍റായതിന് ശേഷമുള്ള ആദ്യ വിദേശ നയ പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്

US ends support for Saudi  Saudi-led offensive in Yemen  Joe Biden ends support for Saudi  Saudi-led military offensive  സൗദി അറേബ്യ നടത്തുന്ന ആക്രമണങ്ങൾ  അമേരിക്ക  വാഷിംഗ്ടൺ
യമനിൽ സൗദി അറേബ്യ നടത്തുന്ന ആക്രമണങ്ങൾക്കുള്ള പിന്തുണ പിൻവലിച്ച് അമേരിക്ക
author img

By

Published : Feb 5, 2021, 7:30 AM IST

Updated : Feb 5, 2021, 2:29 PM IST

വാഷിംഗ്ടൺ: യമനിൽ സൗദി അറേബ്യ നടത്തുന്ന ആക്രമണങ്ങൾക്കുള്ള എല്ലാ പിന്തുണകളും പിൻവലിക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. അമേരിക്കൻ പ്രസിഡന്‍റായതിന് ശേഷമുള്ള ആദ്യ വിദേശ നയ പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ

യമനിൽ സൗദി അറേബ്യ നടത്തുന്ന ആക്രമണ പ്രവർത്തനങ്ങൾക്ക് അമേരിക്ക നൽകുന്ന പിന്തുണ അവസാനിപ്പിക്കുന്ന കാര്യത്തിൽ പ്രസിഡന്‍റ് ജോ ബൈഡെൻ അഭിപ്രായം പറയുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞിരുന്നു.

അതേസമയം, റഷ്യ-അമേരിക്ക ബന്ധത്തിൽ പുതിയ തുടക്കമായി ആണവ കരാർ കാലാവധി ദീർഘിപ്പിച്ചു. നിലവിലെ ആണവായുധ നിയന്ത്രണ കരാറാണ് ഇരുരാജ്യങ്ങളും അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയത്. ന്യൂ സ്റ്റാർട്ട് എന്ന പേരിലാണ് കരാർ ദീർഘിപ്പിക്കാൻ ബൈഡൻ ഭരണകൂടം പുടിൻ ഭരണകൂടവുമായി ധാരണയിലെത്തിയത്.

Last Updated : Feb 5, 2021, 2:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.