വാഷിങ്‌ടണ്‍: അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടര്‍ന്ന് കലാപം ശക്തിപ്പെടുന്നതിനിടയില്‍ ഫാസിസ്റ്റ് വിരുദ്ധ സംഘടനയായ ആന്‍റിഫയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഇത്ര വലിയ ആക്രമണങ്ങള്‍ക്ക് വഴിവച്ചത് ആന്‍റിഫയെന്ന സംഘടനയാണെന്ന് ട്രംപ് ഭരണകൂടം ആരോപിച്ചു. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ആന്‍റിഫ സംഘടന പ്രവര്‍ത്തകര്‍ വ്യാപകമായി കലാപത്തിന് ആഹ്വാനം ചെയ്യുന്നുണ്ടെന്നും തീവ്രവാദ സംഘടനകള്‍ക്ക് സമാനമായ രീതിയിലാണ് കലാപങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ വില്യം പി. ബാര്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ പല നഗരങ്ങളിലും സമാധാനപരമായി നടന്നിരുന്ന പ്രതിഷേധ പരിപാടികളാണ് കലാപങ്ങളായി മാറുന്നത്. പുറത്ത് നിന്നുള്ളവരുടെ സ്വാധീനമാണ് ഇതിന് കാരണമെന്നും ട്രംപ് പറഞ്ഞു.
ആന്‍റിഫ സംഘടനയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കുമെന്ന് ട്രംപ് - ട്രംപ്
ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഇത്ര വലിയ ആക്രമണങ്ങള്‍ക്ക് വഴിവച്ചത് ആന്‍റിഫയെന്ന സംഘടനയാണെന്ന് ട്രംപ് ഭരണകൂടം ആരോപിച്ചു