കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിച്ചു തുടങ്ങി. താലിബാനുമായി അമേരിക്ക കരാറിൽ ഒപ്പിട്ടതിനു ശേഷം 10 ദിവസങ്ങൾക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിച്ചതെന്ന് യുഎസ് സേനയുടെ അഫ്ഗാനിസ്ഥാൻ വക്താവ് സോണി ലെഗെറ്റിന്‍ പറഞ്ഞു.
ആദ്യഘട്ടമായി 135 ദിവസത്തിനുള്ളില്‍ യുഎസ് സേനയുടെ എണ്ണം 8,600 ആയി കുറയ്ക്കുമെന്നും കേണൽ സോണി ലെഗെറ്റിൻ പറഞ്ഞു. 18 വർഷമായി അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന യുദ്ധത്തിനു സമാധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക താലിബാനുമായി കരാറിൽ ഒപ്പിട്ടത്.