വാഷിങ്ടൺ: യു.എസ് അറ്റോർണി ജനറൽ വില്യം ബാർ രാജിവെച്ചു. ക്രിസ്‌മസിന് മുൻപ് വൈറ്റ് ഹൗസ് വിട്ടുപോകണമെന്ന് ബാറിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ട്രംപ് ഉന്നയിച്ച വാദപ്രതിവാദങ്ങൾക്കിടയിലാണ് ഡൊണാള്‍ഡ് ട്രംപിൻ്റെ വിശ്വസ്‌തനായിരുന്ന അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ സ്ഥാനമൊഴിയുന്നത്.
തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യാപക തട്ടിപ്പുകളൊന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെൻ്റ് കണ്ടെത്തിയിട്ടില്ലെന്ന് ഈ മാസം ആദ്യം അസോസിയേറ്റഡ് പ്രസിനെ ബാര്‍ അറിയിച്ചിരുന്നു. ബാറിൻ്റെ പ്രസ്‌താവനയിൽ ട്രംപ് പരസ്യമായി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ്റെ മകൻ്റെ നികുതി ഇടപാടുകളുടെ അന്വേഷണത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെക്കുറിച്ചും നിലവിൽ കടുത്ത പ്രതിസന്ധിയാണുള്ളത്.