വാഷിംങ്‌ടണ്‍: എല്ലാ അന്താരാഷ്ട്ര യാത്രകളും ഒഴിവാക്കണമെന്ന് യുഎസ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്ക. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിര്‍ദേശം. വിദേശത്തുള്ള എല്ലാ യുഎസ് പൗരന്മാരും ഉടന്‍ മടങ്ങിയെത്തണമെന്നും അല്ലാത്ത പക്ഷം അനിശ്ചിതകാലത്തേക്ക് വിദേശത്ത് തുടരാൻ തയ്യാറായിരിക്കണമെന്നും ഗവണ്‍മെന്‍റ് നിര്‍ദേശിച്ചു.
കൊവിഡ് 19 കുറഞ്ഞത് 145 രാജ്യങ്ങളിലായി 210,300 ൽ അധികം ആളുകളെ രോഗബാധിതരാക്കി, 9,000 ത്തിലധികം ആളുകൾ മരിച്ചു, അവരിൽ പകുതിയിലധികം പേരും ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലാണ്. ചൈനയിലെ വുഹാനിലാണ് ആദ്യമായി പകർച്ചവ്യാധി തുടങ്ങിയത്.