വാഷിംഗ്ടൺ: ഹ്യൂസ്റ്റണിൽ സ്ഥിതിചെയ്യുന്ന ചൈനയുടെ കോൺസുലേറ്റ് ജനറൽ 72 മണിക്കൂറിനുള്ളിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. തീർത്തും ഭ്രാന്തമായ നീക്കമാണിതെന്ന് ചൈനയുടെ സ്റ്റേറ്റ് ഗ്ലോബൽ ടൈംസ് എഡിറ്റർ ഇൻ ചീഫ് ഹു ഷിജിൻ ട്വീറ്റിൽ പറഞ്ഞു.
യുഎസും ചൈനയും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി നിരവധി പ്രശ്നങ്ങളാൽ വഷളായിരിക്കുകയാണ്.
ഹോങ്കോങ്ങിൽ ദേശീയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള ചൈനയുടെ നീക്കം, സിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനം, ദക്ഷിണ ചൈനാക്കടലിലെ പ്രാദേശിക ആക്രമണം എന്നിവയെല്ലാം വാഷിംഗ്ടണിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.