ETV Bharat / international

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണിന്‍റെ ഒറ്റ ഡോസ് വാക്‌സിന് അംഗീകാരം നല്‍കി അമേരിക്ക

author img

By

Published : Feb 28, 2021, 9:21 AM IST

മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് ജോൺസൺ ആന്‍റ് ജോൺസൺ വാക്‌സിൻ ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ മികച്ച ഫലം തരുമെന്നാണ് കമ്പനിയുടെ അവകാശ വാദം. ജോൺസൺ ആന്‍റ് ജോൺസൺ വാക്‌സിൻ ഉൾപ്പെടെ മൂന്ന് വാക്‌സിനുകളുടെ ഉപയോഗത്തിനാണ് ഇതുവരെ അമേരിക്കയിൽ അനുമതി ലഭിച്ചിരിക്കുന്നത്.

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണിന്‍റെ ഒറ്റ ഡോസ് വാക്‌സിന് അംഗീകാരം നല്‍കി അമേരിക്ക  ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണിന്‍റെ ഒറ്റ ഡോസ് വാക്‌സിന്‍  ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍  US approves single-dose Johnson and Johnson COVID 19 vaccine for emergency use  US approves single-dose Johnson and Johnson COVID 19 vaccine
അമേരിക്ക

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണിന്‍റെ ഒറ്റ ഡോസ് വാക്‌സിന് അമേരിക്ക ശനിയാഴ്ച അംഗീകാരം നല്‍കി. കൊവിഡ് മൂലമുള്ള മരണസംഖ്യ അമേരിക്കയില്‍ 5.11 ലക്ഷം കവിഞ്ഞ ഘട്ടത്തിലാണ് അനുമതി. അമേരിക്കയില്‍ ഉപയോഗിക്കുന്ന ആദ്യ ഒറ്റ ഡോസ് വാക്‌സിൻ കൂടിയാണിത്. അമേരിക്കയുടെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്‍റെ അംഗീകാരവും ഈ വാക്‌സിന് ലഭിച്ചിട്ടുണ്ട്. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് ജോൺസൺ ആന്‍റ് ജോൺസൺ വാക്‌സിൻ ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ മികച്ച ഫലം തരുമെന്നാണ് കമ്പനിയുടെ അവകാശ വാദം.

ജോൺസൺ ആന്‍റ് ജോൺസൺ വാക്‌സിൻ ഉൾപ്പെടെ മൂന്ന് വാക്‌സിനുകളുടെ ഉപയോഗത്തിനാണ് ഇതുവരെ അമേരിക്കയിൽ അനുമതി ലഭിച്ചിരിക്കുന്നത്. അനുമതി ലഭിച്ച സാഹചര്യത്തിൽ രാജ്യത്ത് ഉടനെ കുത്തിവെയ്പ്പ് ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. തിങ്കളാഴ്ച മുതൽ രാജ്യത്ത് വാക്‌സിൻ ഡോസുകൾ എത്തിക്കും. യൂറോപ്പിൽ വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിനായി ജോൺസൺ ആന്‍റ് ജോൺസൺ കമ്പനി ലോകാരോഗ്യ സംഘടനയിൽ നിന്നും അനുമതി തേടിയിട്ടുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.