വാഷിംഗ്ടൺ: അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലിയുടെ കൊവിഡ് ആന്‍റിബോഡി ചികിത്സയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകാരം നൽകി. ബാംലാനിവിമാബ് എന്ന ചികിത്സ ആശുപത്രിയിൽ പ്രവേശിപ്പിക്കാത്ത രോഗികൾക്കും മിതമായ ആയ ലക്ഷണങ്ങളുള്ളവർക്കും വേണ്ടിയുള്ളതാണ്.
എഫ്ഡിഎ ലഭ്യമായ തെളിവുകൾ വിലയിരുത്തുകയും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ഉൽപ്പന്നത്തിന്‍റെ അപകടസാധ്യതകളെ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുകയും ചെയ്തതായി പ്രസ്താവനയിൽ അധികൃതർ പറഞ്ഞു. തെറാപ്പിയുടെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തുന്നത് തുടരുകയാണ്. എന്നാൽ പ്ലാസിബോയുമായി താരതമ്യപ്പെടുത്തുമ്പോൾ, ചികിത്സ കഴിഞ്ഞ് 28 ദിവസത്തിനുള്ളിൽ കൊവിഡ് അനുബന്ധ അസുഖങ്ങളുമായി ആശുപത്രി സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുതിർന്നവർക്കും 12 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്കിടയിലും മരുന്ന് ഫലപ്രദമാണെന്ന് എഫ്ഡിഎ അറിയിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ എഫ്ഡിഎയുടെ ഈ തീരുമാനം നിർണായകമാണെന്ന് എലി ലില്ലി കമ്പനിയും അധികൃതർ അഭിപ്രായപ്പെട്ടു. യുഎസ് ഗവൺമെന്‍റ് നിർദ്ദേശപ്രകാരം ചികിത്സയ്‌ക്കൊപ്പം ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുന്ന അംഗീകൃത വിതരണക്കാർക്ക് കമ്പനി ഇപ്പോൾ ബാംലാനിവിമാബ് കൈമാറുമെന്ന് എഫ്ഡിഎ അറിയിച്ചു.