ന്യൂയോർക്ക് : കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ലോകാരോഗ്യ സംഘടനയുമായി പൂർണമായും സഹകരിക്കണമെന്ന് ചൈന ഉൾപ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങളോടും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
കൂടുതല്‍ അന്വേഷണങ്ങളുമായി സഹകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ചൈന പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഐക്യരാഷ്‌ട്ര സഭയുടെ ഇടപെടല്‍
ചൈനയുടെ എതിർപ്പ്
ഈ മാസം ആദ്യമാണ് കൊവിഡിന്‍റെ ഉത്ഭവം സംബന്ധിച്ച് പഠനം നടത്തണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യം ഉന്നയിച്ചത്. വുഹാനിലെ ലാബിലും, മാർക്കറ്റിലും എത്തി പഠനം നടത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ആവശ്യം അംഗീകരിക്കാൻ ചൈന തയാറായിരുന്നില്ല.
ആദ്യ ഘട്ട അന്വേഷണം കഴിഞ്ഞതാണെന്നും ഇനിയൊരു അന്വേഷണം വേണ്ടെന്നുമായിരുന്നു ചൈനയുടെ നിലപാട്. ലോകാരോഗ്യ സംഘടനയുടെ ആവശ്യം രാജ്യത്ത് അപമാനം വരുത്തിവയ്‌ക്കുമെന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയം മറുപടി നല്‍കിയത്.
അഞ്ച് ഘട്ട പഠനങ്ങള്‍
രണ്ടാം ഘട്ട പഠനത്തിൽ കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്‌ത വുഹാനിലും, പ്രദേശത്തെ ലാബുകളിലും ഗവേഷണ സൗകര്യങ്ങളുള്ള മറ്റ് സ്ഥലങ്ങളിലുമെത്തി പഠനം നടത്തുമെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു.
കൊവിഡ് വൈറസിന്‍റെ ഉത്ഭവം കണ്ടെത്താൻ ലോകാരോഗ്യ സംഘടന നിർദേശിച്ച അഞ്ച് ഘട്ട പഠനങ്ങളില്‍ രണ്ടാമത്തേതാണ് ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്. ആദ്യ ഘട്ട അന്വേഷണത്തിനായി ഈ മാസം ആദ്യം ലോകാരോഗ്യ സംഘടനയുടെ ഒരും സംഘം ചൈനയിലേക്ക് പോയിരുന്നു.
വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസ് വ്യാപിച്ചതെന്ന റിപ്പോർട്ടുകള്‍ വന്നതിന് പിന്നാലെ വിഷയത്തില്‍ അമേരിക്കയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന്‍റെ യാഥാർഥ്യം സംബന്ധിച്ച് 90 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് പ്രസിഡന്‍റ് ജോ ബൈഡൻ കർശന നിർദേശം നല്‍കിയിരുന്നു.
also read: ലോകാരോഗ്യ സംഘടന വുഹാനിൽ