ETV Bharat / international

ഇസ്രയേൽ- പലസ്തീൻ ഏറ്റുമുട്ടൽ : യുഎൻ സുരക്ഷാസമിതിയുടെ പൊതുചർച്ച ഇന്ന് - അമേരിക്ക

ഇസ്രയേൽ- പലസ്തീൻ സംഘർഷത്തെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്.

UN Secretary-General condemns Israeli-Palestinian conflict  ഇസ്രയേൽ- പലസ്തീൻ ഏറ്റുമുട്ടൽ  യുഎൻ സെക്രട്ടറി ജനറൽ  അന്‍റോണിയോ ഗുട്ടാറസ്  ഗാസ  നെതന്യാഹു  ഹമാസ്  അമേരിക്ക  ജോ ബൈഡൻ
ഇസ്രയേൽ- പലസ്തീൻ ഏറ്റുമുട്ടൽ
author img

By

Published : May 16, 2021, 10:42 AM IST

ന്യൂയോർക്ക് : ഇസ്രയേൽ- പലസ്തീൻ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാസമിതി ഇന്ന് പൊതുചർച്ച നടത്തും. വെള്ളിയാഴ്ച നടന്ന യോഗത്തിൽ യുഎസിന്‍റെ എതിർപ്പിനെച്ചൊല്ലിയുള്ള ഒത്തുതീർപ്പിന് ശേഷമാണ് പൊതുചർച്ച നടത്താനുള്ള അന്തിമ ധാരണയിലെത്തിയത്. അതേസമയം, ഇസ്രയേൽ- പലസ്തീൻ ഏറ്റുമുട്ടലിൽ ഗാസയിൽ സാധാരണ ജനങ്ങൾ കൊല്ലപ്പെടുന്നതിനെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെയും അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് രംഗത്തെത്തി. ഗാസയിലെ അൽ-ഷതി ക്യാമ്പിൽ ഇന്നലെ രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ട സംഭവത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

സാധാരണക്കാരെയും മാധ്യമങ്ങളെയും ആക്രമണത്തിൽ ലക്ഷ്യം വയ്ക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അത് എന്ത് വില കൊടുത്തും ഒഴിവാക്കണമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. എന്നാൽ ഹമാസ് നടത്തിയ വ്യോമാക്രമണത്തിന് മറുപടിയെന്നോണം ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്തുണ അറിയിച്ച് സഖ്യകക്ഷിയായ അമേരിക്ക രംഗത്തുവന്നു. എന്നാൽ, സാധാരണ ജനങ്ങൾ നേരിടുന്ന ആക്രമണങ്ങളെ അപലപിച്ച അമേരിക്കൻ പ്രസിഡന്‍റ് മാധ്യമങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ഇസ്രയേൽ പ്രസിഡന്‍റ് നെതന്യാഹുവുമായി ചർച്ച നടത്തി. പലസ്തീന്‍ പ്രസിഡന്‍റുമായും അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു.

Read More: ഹമാസ് ഇസ്രയേലിലേക്കുള്ള വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് ബൈഡൻ

തിങ്കളാഴ്ച മുതൽ ഇസ്രയേൽ വ്യോമാക്രമണം മൂലം ഗാസയിൽ 41കുട്ടികളടക്കം 145 പേർ കൊല്ലപ്പെടുകയും 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലസ്തീൻ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടിയും സൈനികനും ഉൾപ്പെടെ 10 പേർ കൊല്ലപ്പെടുകയും 560ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.