വെല്ലിങ്ടന്‍: ന്യൂസിലന്‍ഡ്, ആസ്ട്രേലിയ, ഫിജി ഉള്‍പ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളില്‍ സുനാമി മുന്നറിയിപ്പ്. റിക്‌ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് ദ്വീപ് രാഷ്ട്രങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകിയത്. 0.3 മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ലോയല്‍റ്റി ഐലന്‍ഡിന് തെക്കുകിഴക്കായാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. ഭൂചലനത്തില്‍ കാര്യമായ നാശനഷ്‌ടങ്ങളോ ആളപായമോ സംഭവിച്ചില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കടലിൽ 10 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.